ദക്ഷിണ-ഉത്തര കൊറിയകൾക്കിടയിലെ ശത്രുതയുടെ മഞ്ഞുരുകുന്നു; ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ.ജെ. ഇന്നിന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ സ്നേഹസമ്മാനം

ദക്ഷിണ-ഉത്തര കൊറിയൻ സമാധാന ചർച്ചകൾ പുരോഗമിക്കവേ ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ.ജെ. ഇന്നിന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് നായ്ക്കളെ സമ്മാനമായി നൽകിയതായി റിപ്പോർട്ടുകൾ. ഒരോ വയസ്സ് പ്രായമുള്ള ആണും പെണ്ണുമായി ‘പുങ്സാങ്’ ഇനത്തിൽപെട്ട രണ്ട് നായകളെയാണ് കിം നൽകിയത്.
പുങ്‌സാന്‍ ഉത്തരകൊറിയയില്‍ കണ്ടുവരുന്ന പ്രത്യേക തരം ശുനകവംശമാണ്. വേട്ടയാടലിനാണ് ഇവയെ പ്രധാനമായും ഉപയോഗിക്കുന്നത്. കടുവയെപ്പോലും വേട്ടയാടാന്‍ മിടുക്കുണ്ട് പുങ്‌സാന്. ഉത്തരകൊറിയ സമ്മാനിച്ച രണ്ട് പുങ്‌സാന്‍ നായ്ക്കളും ദക്ഷിണകൊറിയയിലെ പ്രഥമ നായ ടോറിയുടെ കൂടെയാണ് കഴിയുക. വെളുത്ത നിറത്തിലുള്ളതും ഉയർന്നുനിൽക്കുന്ന ചെവിയോടു കൂടിയതുമായ ഇൗ തദ്ദേശീയ നായ് ഉത്തര കൊറിയയുടെ ‘ദേശീയ സമ്പത്തി’ൽ പെട്ടവയാണെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ സപ്തംബറില്‍ ഉത്തരകൊറിയയില്‍ വച്ച് മൂണ്‍ ജെ ഇന്നും കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈവര്‍ഷം ഇരുവരുടെയും മൂന്നാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. ഇരു രാജ്യങ്ങൾക്കുമിടയിലെ ‘പാൻമുൻചോം’ ഗ്രാമത്തിലൂടെയായിരുന്നു നായ്ക്കളെ കൈമാറിയത്.
ദീർഘനാളത്തെ ശത്രുതയുടെ മഞ്ഞുരുക്കത്തിന്റെ ഭാഗമായാണ് ഇൗ സമ്മാന കൈമാറ്റത്തെ നിരീക്ഷകർ വിലയിരുത്തുന്നത്. ഇൗ മാസം 18 മുതൽ 20 വരെ ഇരു കൊറിയകളും തമ്മിൽ നടന്ന പ്യോങ്യാങ് ഉച്ചകോടിയുടെ അടയാളപ്പെടുത്തലായാണ് കിമ്മിന്റെ ഉപഹാരം.
അതേസമയം ആദ്യമായല്ല ഒരു യോഗത്തിന്റെ ഒാർമ്മക്കായി ഉത്തരവകൊറിയ ദക്ഷിണ കൊറിയക്ക് നായക്കുട്ടികളെ സമ്മാനിക്കുന്നത്. 2000 ത്തിലെ പ്യോങ്യാങ് ഉച്ചകോടിക്ക് ശേഷം മുൻ ദക്ഷിണ കൊറിയൻ പ്രസിഡൻറ് കിം ഡി ജുങിന് കിം ജോങ് ഉന്നിന്റെ പിതാവും ഉത്തരകൊറിയയുടെ മുൻ നേതാവുമായിരുന്ന കിം ജോങ് ഇൽ ഒരു ജോഡി നായക്കുട്ടികളെ ഉപഹാരമായി നൽകിയിരുന്നു.
https://www.facebook.com/Malayalivartha



























