വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം ജെയിംസ് പി അലിസണും ജപ്പാനിലെ ടസാകു ഹോന്‍ജോക്കും

ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം രണ്ടു പേർക്കായി പങ്കുവെച്ചു . അമേരിക്കയിലെ ജെയിംസ് പി അലിസണും ജപ്പാനിലെ ടസാകു ഹോന്‍ജോയുമാണ് നോബൽ പുരസ്ക്കാരം പങ്ക് വെച്ചത് .
കാന്‍സര്‍ ചികില്‍സാ രംഗത്ത് നടത്തിയ നെഗറ്റീവ് ഇമ്യൂണ്‍ റെഗുലേഷന്‍ കണ്ടുപിടുത്തത്തിനാണ് പുരസ്കാരം.
രോഗപ്രതിരോധരംഗത്തെ ഗവേഷകരാണ് രണ്ടുപേരും. പുതിയ ചികില്‍സാരീതി കാന്‍സര്‍ ചികില്‍സയില്‍ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാക്കിയതായി നോബൽ സമിതി വിലയിരുത്തി.
ടസാകു ഹോന്‍ജോ ജപ്പാനിലെ ക്യോട്ടോ സര്‍വകലാശാലയില്‍ ഗവേഷകനാണ്. അമേരിക്കയിലെ ഹൂസ്റ്റണിലെ എം.ഡി ആന്‍ഡേഴ്സണ്‍ കാന്‍സര്‍ സെന്ററിലെ പ്രഫസറും രോഗപ്രതിരോധ ഗവേഷണവിഭാഗം മേധാവിയുമാണ് ജെയിംസ് പി അലിസണ്‍
പ്രോട്ടീനുമായി ബന്ധപ്പെട്ട പഠനമാണ് അലിസോണിനു പുരസ്കാരം നേടിക്കൊടുത്തത് . കാന്‍സർ കോശങ്ങൾക്കെതിരെ പ്രതിരോധം ശക്തമാക്കാനുതകുന്ന പ്രോട്ടീൻ വ്യതിയാനങ്ങളെകുറിച്ചാണ് പഠനം.
പുതിയ കണ്ടെത്തലോടെ ‘ഇമ്യൂൺ ചെക്ക്പോയിന്റ് തെറപ്പി’യിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടായതായി വിലയിരുത്തി. കാൻസർ ചികിത്സയിൽ ആഗോളതലത്തിലുണ്ടായ ചികിത്സാരീതി തന്നെ മാറ്റിമറിക്കുന്നതായി ഇരുവരുടെയും കണ്ടെത്തലുകൾ എന്ന് നോബൽ പുരസ്‌ക്കാര സമിതി അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha



























