ക്യാന്‍സറിനെ തുരത്താൻ പുത്തൻ ചികിത്സാ രീതി; ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ക്യാന്‍സര്‍ ചികിത്സാ രംഗത്ത് പുതിയ തരത്തിലുള്ള ചികിത്സാ രീതി കണ്ടുപിടിച്ചതിനാണ് നോബേല്‍. അമേരിക്കയിലെ ജെയിംസ് പി ആലിസണ്‍, ജപ്പാനിലെ ടസുകു ഹോഞ്ചോ എന്നിവരാണ് പുരസ്കാരത്തിനർഹരായവർ.
പ്രതിരോധ വ്യവസ്ഥയിലെ ബ്രേക്ക് സംവിധാനത്തിന്റെ സഹായത്തോടെ ശരീരത്തിലുണ്ടാകുന്ന കാന്‍സര്‍ കോശങ്ങളെ എങ്ങനെ പ്രതിരോധിക്കുന്നു എന്നത് സംബന്ധിച്ച പഠനമാണ് ഇരുവരേയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.
ഇന്ന് ഉച്ചക്ക് മൂന്നു മണിയോടെയായിരുന്നു പ്രഖ്യാപനം. ക്യാന്‍സറിനെതിരെയുള്ള പോരാട്ടത്തില്‍ രോഗപ്രതിരോധ കോശങ്ങളിലെ നിര്‍ണായക പ്രോട്ടീനിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാണ് ഹോഞ്ചോയ്ക്ക് പുരസ്കാരം. ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പ്രതിരോധം ശക്തമാക്കുംവിധം പ്രോട്ടീനുമായി ബന്ധപ്പെട്ട പഠനത്തിനാണ് അലിസണിന് പുരസ്കാരം ലഭിച്ചത്.
https://www.facebook.com/Malayalivartha



























