ഇങ്ങനെവേണം നിയമം.... കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് തെളിഞ്ഞാൽ പ്രതികളെ മരുന്ന് കുത്തിവെച്ച് വന്ധ്യംകരിക്കും

പീഡകരെ വന്ധ്യംകരിക്കാൻ ഒരുങ്ങി കസാഖിസ്ഥാൻ. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്നു തെളിഞ്ഞാൽ പ്രതികളെ മരുന്നു കുത്തിവെച്ച് വന്ധ്യംകരിക്കും. ടര്‍ക്കിസ്ഥാനില്‍, കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഒരാളൊണ് ഈ ശിക്ഷ ആദ്യമായി അനുഭവിക്കുക.
പീഡന കേസുകളിൽ പെട്ടവരെ ശിക്ഷിക്കുന്നതിനു മാത്രമായി ഇരുപതിനായിരത്തിഅഞ്ഞൂറ് പൗണ്ട് നീക്കിവെച്ചതായി പ്രസിഡന്റ് നുർസുൽത്താൻ നസർബയേബ് പറഞ്ഞു. ഈ തുക കൊണ്ട് രണ്ടായിരത്തോളം വന്ധ്യംകരണ ഇൻജക്ഷനുള്ള മരുന്ന് സമാഹരിക്കും.
കുട്ടികൾക്കു നേരെയുള്ള പീഡന നിരക്ക് 2010 മുതൽ 2014 വരെയുള്ള കാലത്ത് ആയിരം ഇരട്ടിയായി വര്‍ധിഛത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്ര കടുത്ത ശിക്ഷാ നടപടി.
. നേരത്തെ കുട്ടികളെ പീഡിപ്പിച്ചാൽ 20 വർഷം വരെ തടവായിരുന്നു ഇവിടുത്തെ ശിക്ഷ. എന്നിട്ടും അക്രമ നിരക്ക് കുറഞ്ഞില്ലെന്നു മാത്രമല്ല അടുത്ത കാലത്തായി വർധിച്ചതായും പറയുന്നു.
ലൈംഗീകാതിക്രമങ്ങളിൽ നിന്നും പിന്തിരിയാൻ ഒറ്റത്തവണ മാത്രമേ ഇൻജക്ഷൻ നല്കു എന്നും നിയമം താത്കാലികമാണ് എന്നും കസാഖിസ്ഥാന്‍ വ്യക്തമാക്കി.
14 വയസ്സുകാരി കൂട്ടബലാത്സംഗത്തെ തുടർന്ന് മരിച്ചപ്പോൾ ഇന്തോനേഷ്യയിലും ഈ രീതിയിലുള്ള ശിക്ഷകൾ അംഗീകരിച്ചിരുന്നു. ഓസ്ട്രേലിയ, റഷ്യ,പോളണ്ട്, സൗത്ത് കൊറിയ, തുടങ്ങിയ രാജ്യങ്ങളിലും കുട്ടികളെ പീഡിപ്പിക്കുന്നതിന് വന്ധ്യം കരണമാണ് ശിക്ഷ
https://www.facebook.com/Malayalivartha



























