രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ഇത്തവണ മൂന്ന് പേര്‍ക്കാണ് പുരസ്‌കാരം. ഫ്രാന്‍സസ് എച്ച് അര്‍നോള്‍ഡ്, ജോര്‍ജ് പി സ്മിത്ത്, ഗ്രിഗറി പി വിന്റര്‍ എന്നിവരാണ് പുരസ്‌കാരം നേടിയത്. പ്രോട്ടീന്‍ സംബന്ധമായ പഠനത്തിനാണ് പുരസ്‌കാരം.
അതേസമയം, ഭൗതികശാസ്ത്ര നൊബേല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞരായ ആര്‍തര്‍ ആഷ്‌കിന്‍, ജെറാര്‍ഡ് മൗറൊ, കനേഡിയന്‍ ശാസ്ത്രജ്ഞ ഡോണ സ്ട്രിക്ലാന്‍ഡ് എന്നിവര്‍ പങ്കിട്ടു. അതിസൂഷ്മ വേധശേഷിയുള്ള ലേസര്‍ കണ്ടുപിടിച്ചതിനാണ് പുരസ്‌കാരം. കണ്ണുകളുടെ നവീന ലേസര്‍ ശസ്ത്രക്രിയയ്ക്ക് വഴിതുറന്ന കണ്ടുപിടിത്തമാണ് ഇവര്‍ നടത്തിയത്. ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയാണ് ഡോണ.
https://www.facebook.com/Malayalivartha


























