അഫ്ഗാനിസ്ഥാനില്‍ വിദേശ സേന നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാല് താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ വിദേശസേന നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാല് താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഫറാഹ് പ്രവിശ്യയിലെ വിവിധ ഇടങ്ങളിലാണ് പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് സംയുക്തസേന ആക്രമണം നടത്തിയത്. 300റോളം കൊലപാതകങ്ങളും ആക്രമണങ്ങളും നടത്തിയിട്ടുള്ള മുല്ല ബാരി ജാനാണ് കൊല്ലപ്പെട്ടവരില്‍ പ്രധാനി. കൂടാതെ, മുല്ല ഹന്‍സല, മുല്ല മുഖ് ലിസ്, മുല്ല അബ്ദുല്‍ സലാം എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഫറാഹ് ഗവര്‍ണര്‍ അബ്ദുല്‍ ബാസിര്‍ സാലന്‍ഗി വ്യക്തമാക്കി.
മൂന്നു വ്യത്യസ്ത ഡ്രോണ്‍ ആക്രമണത്തില്‍ ഈയാഴ്ച ഇതുവരെ 30 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, വിദേശസേനയുടെ ആക്രമണം താലിബാന്‍ സ്ഥിരീകരിച്ചിട്ടില്ല വ്യാഴാഴ്ച മറൂഫ് ജില്ലയിലെ കാന്‍ഡഹാര്‍ പ്രവിശ്യയില്‍ നടന്ന വ്യോമാക്രമണത്തില്‍ നാലു സിവിലിയന്മാര്‍ കൊല്ലപ്പെടുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു
"
https://www.facebook.com/Malayalivartha


























