കോംഗോ നഗരത്തെ വിറപ്പിച്ച് എട്ടു വർഷങ്ങൾക്ക് ശേഷം വീണ്ടും ടാങ്കര്‍ സ്ഫോടനം; അപ്രതീക്ഷിത അപകടത്തിൽ അമ്പതിലേറെപ്പേരുടെ ജീവൻ പൊലിഞ്ഞു; നൂറിലേറേപ്പേര്‍ക്ക് ഗുരുതര പരുക്ക്

ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഇന്ധന ടാങ്കര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് വൻ സ്ഫോടനമുണ്ടായതായി റിപ്പോർട്ടുകൾ. അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ അമ്പതിലേറെപ്പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.നൂറിലേറേപ്പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.
തലസ്ഥാന നഗരമായ കിന്‍ഷാസയില്‍ നിന്നും 130 കി. മി. ദൂരെയുള്ള ഗ്രാമത്തില്‍ ശനിയാഴ്ച്ചയാണ് അപകടം നടന്നത്. പൊള്ളലേറ്റു ചികിത്സയില്‍ കഴിയുന്നവര്‍ക്കും അപകടസ്ഥലത്തും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്ന് കോംഗോ സെന്‍ട്രല്‍ പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണര്‍ അറിയിച്ചു. അതേസമയം തുടര്‍ച്ചയായ ആഭ്യന്തര യുദ്ധങ്ങളെ തുടര്‍ന്നും അധികൃതരുടെ അവഗണനയെത്തുടർന്നും കോംഗോയിലെ റോഡുകളെല്ലാം തകര്‍ന്നിരിക്കുകയാണ്. 2010-ല്‍ കോംഗോയില്‍ ഇന്ധനവാഹനം മറിച്ച് പൊട്ടിത്തെറിച്ച് 230 പേര്‍ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha



























