കോംഗോയില്‍ ഇന്ധന ടാങ്കര്‍ അപകടത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു, നൂറോളം പേര്‍ക്ക് പൊള്ളലേറ്റു

ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഇന്ധന ടാങ്കര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. 100 പേര്‍ക്കു സാരമായി പൊള്ളലേറ്റു. തലസ്ഥാനമായ കിന്‍ഷാസയില്‍നിന്ന് 120 കിലോമീറ്റര്‍ പടിഞ്ഞാറ് കിഷാന്‍ടു നഗരത്തിനു സമീപം ഇന്നലെയായിരുന്നു അപകടം.
കിന്‍ഷാസയെ രാജ്യത്തെ ഏക തുറമുഖമായ മറ്റാഡിയുമായി ബന്ധിപ്പിക്കുന്ന ഹൈവേയിലാണ് ഇരു വാഹനങ്ങളും കൂട്ടിയിടിച്ചത്. സമീപത്തെ കെട്ടിടങ്ങളിലേക്കും തീപടര്‍ന്നത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.
https://www.facebook.com/Malayalivartha
























