സാമ്പത്തിക നൊബേല്‍ പുരസ്കാരം; അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരായ വില്യം ഡി. നോഡാസും പോള്‍ എം.റോമറും പങ്കിടും

ഈ വര്‍ഷത്തെ സാമ്പത്തിക നൊബേല്‍ പുരസ്കാരം അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരായ വില്യം ഡി. നോഡാസും പോള്‍ എം.റോമറും പങ്കിട്ടു.ആഗോള സമ്പദ്ഘടനയും ലോക ജനസംഖ്യയുമായി ബന്ധപ്പെട്ടുള്ള സുസ്ഥിര വികസനത്തിനുള്ള സംഭാവനക്കാണ് പുരസ്കാരം ലഭിച്ചത്.
എല്ലാ രാജ്യങ്ങൾക്കും അവിടെ നിന്നു പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവിന്റെ അടിസ്ഥാനത്തിൽ ‘കാർബൺ ടാക്സ്’ ഏർപ്പെടുത്തണമെന്നതായിരുന്നു നോർഡ്ഹൗസിന്റെ സിദ്ധാന്തം. വിവിധ രാജ്യങ്ങളുടെ കാലാവസ്ഥാ നയങ്ങൾ എങ്ങനെയാണ് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതെന്നും അദ്ദേഹം പഠനവിധേയമാക്കി. നോഡ്ഹൗസിന്റെ സിദ്ധാന്തം ഇന്ന് രാജ്യാന്തര തലത്തിൽ തന്നെ പ്രയോഗിച്ചു ശ്രദ്ധ നേടിയതാണ്.
‘എൻഡോജിനസ് ഗ്രോത്ത് തിയറി’ എന്നറിയപ്പെടുന്ന സിദ്ധാന്തത്തിന് അടിത്തറ പാകുന്ന നിരീക്ഷണങ്ങളുടെ തുടക്കം പോൾ റോമറിൽ നിന്നാണ്. മനുഷ്യന്റെ കഴിവ്, പുതിയ കണ്ടെത്തലുകൾ, അറിവ് എന്നിവയിലേക്കു കൂടുതൽ നിക്ഷേപം നടത്തുന്നത് സാമ്പത്തിക വളർച്ചയ്ക്കും കരുത്തേകുമെന്നതാണ് എൻഡോജിനസ് ഗ്രോത്ത് തിയറിയുടെ അടിസ്ഥാനം. പലതരം ആശയങ്ങൾ എങ്ങനെയാണ് ദീർഘകാല സാമ്പത്തികവളര്‍ച്ചയിലേക്ക് നയിക്കുന്നത് എന്നതായിരുന്നു റോമറിന്റെ പഠനവിഷയം.
https://www.facebook.com/Malayalivartha



























