യൂറോപ്പിൽ മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിക്കുന്നില്ല; ടിവിഎൻ ചാനൽ മാധ്യമപ്രവര്‍ത്തകയെ ക്രൂര പീഡനത്തിനിരയായി കൊലപ്പെടുത്തി

വടക്കൻ ബൾഗേറിയയിലെ റൂസിൽ മാധ്യമപ്രവര്‍ത്തകയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ടിവിഎൻ ചാനലിലെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക വിക്ടോറിയ മരിനോവ (30) ആണ് കൊല്ലപ്പെട്ടത്.
മരിനോവയുടെ മൃതദേഹം ദനുബെ നദിക്ക് സമീപമുള്ള പാർക്കിൽ കണ്ടെത്തുകയായിരുന്നു. യൂറോപ്പിൽ ഈ വർഷം കൊല്ലപ്പെടുന്ന മൂന്നാമത്തെ പ്രമുഖ മാധ്യമപ്രവർത്തകയാണ് മരിനോവ. കൊലപാതകത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇവർ പീഡനത്തിനിരയായ ശേഷമാണ് കൊല്ലപ്പെട്ടതെന്ന് ആഭ്യന്തരമന്ത്രി മള്ലാഡൻ മരിനോവ് സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























