ആണവായുധ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പാക്കിസ്ഥാന്‍ വീണ്ടും പരീക്ഷിച്ചു, ഘൗറി വിജയകരമെന്ന് പാക് അധികൃതര്‍

ആണവായുധ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പാക്കിസ്ഥാന്‍ വീണ്ടും പരീക്ഷിച്ചു. ഘൗറി എന്ന് പേരിട്ടിരിക്കുന്ന മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നെന്ന് പാക് അധികൃതര്‍ അറിയിച്ചു.
സൈനികശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മിസൈല്‍ പരീക്ഷണം നടത്തിയത്. 1,300 കിലോമീറ്റര്‍ പരിധിയിലുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഈ മിസൈലിനാകുമെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























