ജപ്പാന്‍ പാസ്‌പോര്‍ട്ട് കൈവശമുണ്ടോ ഇരുന്നൂറോളം രാജ്യങ്ങള്‍ സന്ദര്‍ശിക്കാം

ലോകത്തെ ഏറ്റവും മികച്ച പാസ്‌പോര്‍ട്ട് ജപ്പാന്‍േറതെന്ന് റിപ്പോര്‍ട്ട്. ജപ്പാന്‍ പാസ്‌പോര്‍ട്ട് ഉള്ള പൗരന്‍മാര്‍ക്ക് വിസയില്ലാതെ 190 രാജ്യങ്ങളില്‍ സഞ്ചരിക്കാം. വിസയില്ലാതെ പ്രവേശിക്കാനുള്ള അനുമതി ഈ മാസം മ്യാന്‍മര്‍ കൂടി നല്‍കിയതോടെ ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന പാസ്‌പോര്‍ട്ടുള്ള രാജ്യമെന്ന ഖ്യാതി ജപ്പാന്‍ നേടി. ഇതുവരെ സിംഗപ്പൂര്‍ പാസ്‌പോര്‍ട്ടിനായിരുന്നു ഈ സ്ഥാനം. സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 189 രാജ്യങ്ങളില്‍ വിസയില്ലാതെ യാത്ര ചെയ്യാം.
2014 ല്‍ ജര്‍മിനിയെ തള്ളിയാണ് സിംഗപ്പൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്. ജര്‍മിനി, ഫ്രാന്‍സ്, സൗത്ത് കൊറിയ എന്നീ പൗരന്‍മാര്‍ക്ക് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 188 രാജ്യങ്ങളില്‍ പ്രവേശിക്കാം. ഡെന്‍മാര്‍ക്, ഫിന്‍ലാന്‍ഡ്, ഇറ്റലി, സ്വീഡന്‍, സ്‌പെയിന്‍ എന്നിവര്‍ 186 രാജ്യങ്ങളിലേക്ക് കടക്കാനുള്ള അനുമതി നല്‍കുന്നുണ്ട്. ബെല്‍ജിയം, സ്വിറ്റ്‌സര്‍ലാന്‍ഡ്, അയര്‍ലാന്‍ഡ്, കാനഡ പാസ്‌പോര്‍ട്ടുകള്‍ക്ക് 185, ആസ്‌ട്രേലിയ, ഗ്രീസ്, മാള്‍ട്ട പാസ്‌പോര്‍ട്ടുകള്‍ക്ക് 183, ന്യൂസിലാന്‍ഡ്, ചെക് റിപ്പബ്ലിക് 182, ഐസ്‌ലാന്‍ഡ് 181, ഹംഗറി, സ്ലോവേനിയ, മലേഷ്യ പാസ്‌പോര്‍ട്ടുകള്‍ 180 രാജ്യങ്ങളിലും വിസയില്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നുണ്ട്.ജപ്പാന്‍ പാസ്‌പോര്‍ട്ട് കൈവശമുണ്ടോ ഇരുന്നൂറോളം രാജ്യങ്ങള്‍ സന്ദര്‍ശിക്കാം.
"
https://www.facebook.com/Malayalivartha



























