ലുബാന്‍ ചുഴലികൊടുങ്കാറ്റ് ഒമാന്‍ തീരത്തേയ്ക്ക്; ശക്തമായ മഴയോടുകൂടിയ ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ; ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം

അറബിക്കടലില്‍ രൂപം കൊണ്ട ലുബാന്‍ ചുഴലികൊടുങ്കാറ്റ് ശക്തിയാര്‍ജ്ജിച്ച് ഒമാന്‍ തീരത്തേക്ക് അടുക്കുന്നതായി റിപ്പോർട്ടുകൾ. ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയോടുകൂടിയ ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഒമാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ മുന്നറിയിപ്പ് നൽകി.
ബുധനാഴ്ച വൈകിട്ടോടു കൂടി ദോഫാർ, അൽ വുസ്ത മേഖലകളിൽ കനത്ത മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. മണിക്കൂറിൽ 64 മുതൽ 74 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാനും രണ്ട് മുതൽ മൂന്ന് മീറ്റർ വരെ കടലിൽ തിര ഉയരാനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
ജാഗ്രതാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അതേസമയം, ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ രാജ്യം സജ്ജമാണെന്നും ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























