കെനിയയില്‍ ബസ്സപകടം... 40 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ആഫ്രിക്കന്‍ രാജ്യമായ കെനിയയിലുണ്ടായ ബസപകടത്തില്‍ 40 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. ഇന്നു രാവിലെ കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിലായിരുന്നു അപകടം. ഡ്രൈവര്‍ക്കു ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.
നിയന്ത്രണം നഷ്ടപ്പെട്ട ബസ് തലകീഴായി മറിയുകയായിരുന്നു. 52 യാത്രക്കാരുമായി നെയ്‌റോബിയില്‍നിന്നും കിസ്മുവിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്.
അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും മരണസംഖ്യ ഉയരാനിടയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























