കാമുകനെ കൊന്ന് ബ്ലെന്‍ഡറില്‍ ഇട്ട് വെട്ടിനുറുക്കി അറബിക് മച്ബൂസ് ആക്കി വിളമ്പി!
ഏഴുവര്‍ഷം നീണ്ട പ്രണയത്തിനും സാമ്പത്തിക സഹായത്തിനും ഒടുവില്‍ കാമുകി കാമുകനെ കൊന്ന് അറബിക് ബിരിയാണിയാക്കി വിളമ്പി. യുഎഇയില്‍ താമസിക്കുന്ന മൊറോക്കോ സ്വദേശിനിയാണ് പൈശാചിക കൃത്യം നടത്തിയത്. യുവാവ് മറ്റൊരു വിവാഹത്തിന് തയാറെടുത്തതാണ് ഇവരെ പ്രകോപിപ്പിച്ചത്.
കാമുകനെ കൊന്നശേഷം ശരീരഭാഗങ്ങള്‍ ഓരോന്നായി ബ്ലെന്‍ഡറിലിട്ട് അടിച്ച് ബിരിയാണിയുടെ ഇറച്ചി പരുവമാക്കുകയായിരുന്നു. അതിനുശേഷം ഇവര്‍ ഇത് ബിരിയാണിയാക്കിയശേഷം വീട്ടുജോലിക്കാര്‍ക്ക് വിളമ്പുകയായിരുന്നു. പാകിസ്ഥാനികളായ വീട്ടുജോലിക്കാരും ഇവരുടെ ക്രൂരതയുടെ ബലിയാടുകളായി.
യുവാവിന്റെ സഹോദരന് അന്വേഷിച്ച് വന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മൂന്ന് മാസം മുമ്പ് കാമുകന് പിണങ്ങിപ്പോയെന്നും പിന്നെ യാതൊരു വിവരവുമില്ലെന്നായിരുന്നു യുവതി പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് ആവശ്യപ്പെട്ടു.
യുവതിയുടെ വീട്ടിലെ ബ്ലെന്‍ഡറില്‍ നിന്നും കാമുകന്റെ ഒരു പല്ല് കണ്ടെത്തിയതോടെയാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പല്ല് ഡിഎന്‍എ ടെസ്റ്റിലൂടെ കാമുകന്റേതെന്ന് തന്നെയെന്ന് സ്ഥിരീകരിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha