ഇപ്പോൾ രാജി വെക്കുന്നില്ല; രാജി വെക്കാൻ പറ്റിയ സമയമല്ല ;സുക്കർബർഗ്
സി .ഇ ഓ സ്ഥാനം രാജി വെക്കാൻ തയ്യാറല്ലെന്ന് മാർക്ക് സുക്കർബെർഗ്. ഫേസ്ബുക്കിന്റെ ഷെയർ വില ഇടിഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജി വെക്കാൻ പറ്റിയ സമയമല്ലെന്നും അതിനാൽ താൻ ഇപ്പോൾ രാജി വെക്കാൻ തയ്യാറല്ലെന്നും സുക്കർ ബെർഗ് പറഞ്ഞു.
ഇന്നലെ ഒരു അന്തർദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സുക്കര്‍ബര്‍ഗ് തന്റെ തീരുമാനം വ്യക്തമാക്കിയത് . ജൂലൈയിലെ റെക്കോഡ് വിലയില്‍ നിന്ന് ഫേസ്ബുക്ക് ഷെയറിന്റെ വിലയിൽ ഇടിവ് വൻ തോതിൽ കുറഞ്ഞിരുന്നു . 132.43 ഡോളറിലാണ് ഇപ്പോൾ ഫേസ്ബുക്കിന്റെ ഷെയർ എത്തി നില്‍ക്കുന്നത് .ഈ സാഹചര്യത്തില്‍ രാജി വെക്കാന്‍ കഴിയില്ല. സുക്കർബർഗ് വ്യക്തമാക്കി.
ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെയാണ് സുക്കര്‍ബര്‍ഗിനുമേല്‍ രാജി വെക്കാനുള്ള സമ്മര്‍ദ്ദം വർദ്ധിച്ചിരിക്കുന്നത്.
സുക്കര്‍ബര്‍ഗും സി.ഒ.ഒ. ഷെറില്‍ സാന്ഭര്ഗും ക്യാമ്പ്രിഡ്ജ് അനലറ്റിക്കയുടെ താക്കീത് അവഗണിച്ചെന്നും , പി.ആര് കമ്പനിയെ ഉപയോഗിച്ച്പ്രതിയോഗികളായ കമ്പനികളെ താറടിച്ച് കാണിക്കുന്നതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തുലായിരുന്നു അഭിമുഖം.
‘ഈ സ്ഥാപനം നടത്തുന്നത് ഞാനാണ്. അതില്‍ എന്ത് സംഭവിച്ചാലും ഉത്തരവാധിത്വം എന്റേതാണ്. ഇതൊരു പി.ആര് സ്ഥാപനത്തെ കുറിച്ച് മാത്രമല്ല. മൊത്തത്തിലുള്ള നമ്മുടെ പ്രകടനത്തെ കുറിച്ചാണെന്ന തോന്നുന്നു’ സുക്കര്‍ബര്‍ഗ് പറഞ്ഞു.
https://www.facebook.com/Malayalivartha