Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാമ്പത്തിക കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ലോക രാജ്യങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണം; ജി 20 ഉച്ചകോടിയില്‍ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

04 DECEMBER 2018 05:08 PM IST
മലയാളി വാര്‍ത്ത

സാമ്പത്തിക കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ലോക രാജ്യങ്ങള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ഇന്ത്യ. ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആവശ്യം ഉന്നയിച്ചത്. ഇതിനായി ഒമ്പത് ഇന നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രി മുന്നോട്ടുവച്ചു.

ഇത്തരം കുറ്റകൃത്യങ്ങള്‍ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജി 20 ഉച്ചകോടിയില്‍ വ്യാപാരരംഗവുമായി ബന്ധപ്പെട്ട സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തി രാജ്യം വിടുന്നവരെ വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. ഇതിനായി നിയമനടപടികളില്‍ ഐക്യരൂപം അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജി 20 ഉച്ചകോടിക്കായി അര്‍ജന്റീനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ആദ്യ ഇന്ത്യ-അമേരിക്ക-ജപ്പാന്‍ ത്രികക്ഷി ചര്‍ച്ചയ്ക്കും ബ്യൂണസ് അയേഴ്‌സ് വേദിയായി. ഇന്തോ-പസഫിക് മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് യോജിച്ച് പ്രവര്‍ത്തിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ സ്വാഗതം ചെയ്തു.

റഷ്യന്‍, ചൈനീസ് പ്രസിഡന്റുമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക ഭദ്രതയ്ക്കും ലോക സമാധാനം നിലനിര്‍ത്തുന്നതിനും ഇന്ത്യയും റഷ്യയും ചൈനയും ഒരുമിച്ച് നില്‍ക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (6 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (6 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (7 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (10 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (10 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (10 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (10 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (10 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (10 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (10 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (12 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (12 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (12 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (12 hours ago)

Malayali Vartha Recommends