സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭസാധ്യത കണക്കിലെടുത്ത് ഇന്ന് ഈഫല്‍ ഗോപുരം അടക്കാന്‍ തീരുമാനം
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭസാധ്യത കണക്കിലെടുത്ത് ഇന്ന് ഈഫല്‍ ഗോപുരം അടക്കാന്‍ തീരുമാനം. പ്രക്ഷോഭകരെ നേരിടാന്‍ പാരിസിലുടനീളം 8000ത്തോളം പൊലീസിനെ വിന്യസിച്ചു. കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മ്യൂസിയങ്ങളും അടച്ചു.
തൊഴിലാളികളെയും വിദ്യാര്‍ഥികളെയും ബാധിക്കുന്ന നയങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ടാണ് വീണ്ടും പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയത്. ഇന്ധന വിലവര്‍ധനക്കെതിരെ മൂന്നാഴ്ചയോളം നീണ്ട പ്രതിഷേധം അക്രമാസക്തമായിരുന്നു. ഇന്ധന വിലവര്‍ധന പിന്‍വലിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തോടെയാണ് സമരക്കാര്‍ പിന്‍വാങ്ങിയത് .
https://www.facebook.com/Malayalivartha