ഇറ്റലിയിലെ നിശാക്ലബിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേര്‍ക്ക് ദാരുണാന്ത്യം, നൂറോളം പേര്‍ക്ക് പരിക്ക്
ഇറ്റലിയിലെ കൊറിനാള്‍ഡോയില്‍ നിശാക്ലബിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേര് മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് ദുരന്തമുണ്ടായത്. ഇറ്റലിയിലെ പ്രശസ്ത റാപ്പ് സംഗീതജ്ഞന് ഫെറ എബാസ്റ്റയുടെ സംഗീത വിരുന്നിനിടെയായിരുന്നു ദുരന്തം. നൂറുകണക്കിന് ആളുകള്‍ സംഗീത വിരുന്ന് ആസ്വാദിക്കാന്‍ എത്തിയിരുന്നു.
മരിച്ചവരില്‍ അഞ്ച് പേര് കുട്ടികളാണെന്നും ഇതില്‍ ഒരു കുട്ടിയുടെ അമ്മയും മരിച്ചുവെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. സംഗീത വിരുന്നിനെത്തിയ ആരോ ഒരാള്‍ എന്തോ സ്പ്രേ ചെയ്തതിന് പിന്നാലെയാണ് തിക്കും തിരക്കുമുണ്ടായതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
" f
https://www.facebook.com/Malayalivartha