Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വന്തം നഗ്നഫോട്ടോ 5 കാരന് അയച്ചു കൊടുത്ത അമേരിക്കന്‍ സൗന്ദര്യറാണിയായ സയന്‍സ് അദ്ധ്യാപികയ്ക്ക് 20 വര്‍ഷത്തെ തടവുശിക്ഷ

10 DECEMBER 2018 10:31 AM IST
മലയാളി വാര്‍ത്ത

സ്‌നാപ്പ്ചാറ്റ് വഴി സ്വന്തം നഗ്നഫോട്ടോകള്‍ അയച്ചു കൊടുത്ത് അദ്ധ്യാപികയായ അമേരിക്കന്‍ സൗന്ദര്യറാണി കുരുക്കില്‍.

സ്‌കൂള്‍ അദ്ധ്യാപികയും മിസ് കെന്റുകിയായി ജയിച്ച് മിസ് അമേരിക്ക മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്ത രാംസേ ബിയേഴ്‌സിനാണ് മുന്‍ വിദ്യാര്‍ഥിയായ 15 കാരന് തന്റെ നഗ്നഫോട്ടോകള്‍ അയച്ചു കൊടുത്തതിൽ കോടതി കയറേണ്ടി വന്നത്. സയന്‍സ് അദ്ധ്യാപികയായ ബിയേഴ്‌സ് നേരത്തേ ആറിലും എട്ടിലും തന്റെ വിദ്യാര്‍ത്ഥി ആയിരുന്ന പയ്യനാണ് ടോപ്‌ലെസ്സായുള്ള പടം അയച്ചു കൊടുത്തത്. കേസില്‍ സുന്ദരി നേരിടുന്നത് 20 വര്‍ഷത്തെ തടവുശിക്ഷ.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആന്‍ഡ്രൂ ജാക്‌സണ്‍ മിഡില്‍ സ്‌കൂള്‍ അദ്ധ്യാപികയായ ബിയേഴ്‌സിനെ സ്‌കൂള്‍ അധികൃതർ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ഈ വര്‍ഷം ആഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെ പയ്യന് സ്‌നാപ്ചാറ്റ് വഴി സ്ഥിരം അശ്‌ളീല ചിത്രം അയച്ചു കൊണ്ടിരുന്ന ബിയേഴ്‌സ് കുടുങ്ങിയത്. പയ്യന്റെ ഫോണില്‍ നിന്നും മാതാവ് നഗ്നഫോട്ടോകളില്‍ ഒന്ന് കണ്ടെത്തിയതോടെ അവര്‍ ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിക്കുകയും കേസെടുക്കുകയുമായിരുന്നു. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ 20 വര്‍ഷം തടവും ഒരു ലക്ഷം ഡോളര്‍ വരെ പിഴയും നല്‍കേണ്ട കുറ്റമാണ്.

സംഭവത്തില്‍ ബിയേഴ്‌സ് ജാമ്യം നേടിയിട്ടുണ്ട്. ബീയേഴ്‌സ് സ്‌കൂളിലെ മറ്റു കുട്ടികള്‍ക്കും ഫോട്ടോ അയച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. സമാന രീതിയില്‍ ബിയേഴ്‌സില്‍ നിന്നും അനുഭവം നേരിട്ടവര്‍ ഉണ്ടെങ്കില്‍ തെളിവു നല്‍കാന്‍ മുമ്പോട്ട് വരണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. മുമ്പ് സൗന്ദര്യമത്സരത്തില്‍ ജേതാവായി അമേരിക്കന്‍ സൗന്ദര്യറാണി മത്സരത്തില്‍ പങ്കെടുത്ത ബിയേഴ്സ് പിന്നീട് ത​ന്റെ സ്വപ്നമായ അദ്ധ്യാപിക ജോലിയിലേക്ക് എത്തുക ആയിരുന്നു. ആറാം ക്ലാസ്സിലും എട്ടിലും ഇരയായ പ​യ്യന്റെ ശാസ്ത്രാദ്ധ്യാപികയായിരുന്നു ബിയേഴ്സ്.

2018 ആഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെയാണ് അദ്ധ്യാപിക മുന്‍ വിദ്യാര്‍ത്ഥിക്ക് ചിത്രങ്ങള്‍ അയച്ചു കൊടുത്തത്. ഡിസംബര്‍ 5 നായിരുന്നു മാതാവ് പിടികൂടിയത്. നഗ്നമാറിടങ്ങളോട് കൂടിയ ചിത്രം താന്‍ തന്നെയാണ് പയ്യന് അയച്ചു കൊടുത്തത് എന്ന് ബിയേഴ്‌സ് സമ്മതിക്കുകയും ചെയ്തു. 2014 ല്‍ കാര്‍പെന്റര്‍ എന്ന പേരില്‍ മിസ് കെന്റുകി കിരീടം നേടിയ ബിയേഴ്‌സ് 2015 ല്‍ നടന്ന മിസ് അമേരിക്ക മത്സരത്തില്‍ പങ്കെടുക്കുകയും ആദ്യ 12 പേരില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു. 2016 ല്‍ ഖനി വ്യവസായിയെ വിവാഹം ചെയ്തു. വിവാദത്തില്‍ തലയിട്ടതോടെ സോഷ്യല്‍ മീഡിയ ബന്ധങ്ങളെല്ലാം ഭാര്യയും ഭര്‍ത്താവും താല്‍ക്കാലികമായി ഡിലീറ്റ് ചെയ്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (4 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (4 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (5 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (9 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (9 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (9 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (9 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (9 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (9 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (9 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (10 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (10 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (11 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (11 hours ago)

Malayali Vartha Recommends