സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍
സാമ്പത്തിക പ്രതിസന്ധി മുന്നില്‍ കണ്ട് ആയിരത്തോളം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ജഗ്വാര്‍ ആര്‍ഡ് ലാന്‍ഡ് റോവര്‍ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ആദ്യ വാരത്തോടെയാണ് തീരുമാനം നടപ്പില്‍ വരുത്തുക.
40,000 ത്തോളം ജീവനക്കാരാണ് കമ്ബനിയില്‍ ജോലി ചെയ്തുവരുന്നത്. കമ്ബനി നേരിടുന്ന വലിയ സാമ്ബത്തിക പ്രതിസന്ധിയെ പ്രതിരോധിക്കാനാണ് ജീവനക്കാരുടെ പിരിച്ചുവിടല്‍ നടത്തുന്നതെന്നാണ് കമ്ബനിയുടെ വാദമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സാണ് ജഗ്വാറിന്റെ ഉടമകള്‍.
https://www.facebook.com/Malayalivartha