ഐക്യരാഷ്ട്രസഭയുടെ കുടിയേറ്റ നയം വിവാദം; ബെൽജിയം പ്രധാനമന്ത്രി രാജി വെച്ചു
അടുത്തിടെ ആവിഷ്കരിച്ച കുടിയേറ്റ നയം വിവാദമായതോടെ ബെൽജിയൻ പ്രധാനമന്ത്രി ചാൾസ് മൈക്കിൾ രാജിവച്ചു. നേരത്തെ , ഐക്യരാഷ്ട്ര സഭയുടെ കുടിയേറ്റ നയത്തെ ചാൾസ് മൈക്കിൾ പിന്തുണച്ചിരുന്നു . തുടർന്ന് വിഷയത്തിൽ അദ്ദേഹത്തിന്റെ സഖ്യകക്ഷിയായ ന്യൂ ഫെൽമിഷ് അലയൻസ്എതിർപ്പുമായി രംഗത്തെത്തിയിരുന്നു.ഇത് വിവാദത്തിന് കാരണമായി. . ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി .
42കാരനായ ചാൾസ് മൈക്കിൾ 2014ലാണ് പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നത്. വലതുപക്ഷ സഖ്യം രൂപീകരിച്ചതിനു പിന്നാലെയാണ് അദ്ദേഹം അധികാരത്തിലെത്തിയത് . 1841നു ശേഷം അധികാരമേറ്റ പ്രധാനമന്ത്രിമാരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു മൈക്കിൾ.
https://www.facebook.com/Malayalivartha