ഡെന്മാർക്ക് പരത്വം സ്വീകരിച്ചാൽ ഇത് കൃത്യമായി ചെയ്തിരിക്കണം; പൊതുയിടങ്ങളിൽ ബുര്‍ഖ ധരിക്കുന്നത് നിരോധിച്ച തീരുമാനത്തിന് പിന്നാലെ വേറിട്ട നിർദ്ദേശവുമായി ഡെന്മാർക്ക് സർക്കാർ
പൊതുയിടങ്ങളിൽ ബുര്‍ഖ ധരിക്കുന്നത് നിരോധിച്ച ഡെന്മാർക്ക് സർക്കാർ പുതിയൊരു നിബന്ധനയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഡെന്മാര്ക്കില് പൗരത്വം നല്കുന്ന ചടങ്ങില്‍ ഷേക്ക് ഹാന്‍ഡ് നിർബന്ധമാക്കുന്ന നിയമമാണ് പ്രാബല്യത്തിലാക്കാനൊരുങ്ങുന്നത്.
മുന്‍പ് പൊതുയിടങ്ങളില്‍ ബുര്‍ഖ ധരിക്കുന്നത് ഡെന്മാര്ക്ക് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിനെതിരെ മുസ്ലിം സ്ത്രീകളും മനുഷ്യാവകാശ സംഘടനകളും വലിയ പ്രതിഷേധം നടത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ഒന്ന് മുതലായിരുന്നു ബുര്‍ഖ നിരോധിച്ചുകൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വന്നത്.
അതേസമയം പുതിയ നിയമത്തില്‍ പുതുതായി പൗരത്വം സ്വീകരിക്കുന്ന വ്യക്തികളുടെ നാച്ചുറലൈസസേഷന്‍ പരിപാടിയിലാണ് ഷേക്ക് ഹാന്‍ഡ് നിര്‍ബന്ധമാക്കിയത്. ഡെന്മാര്ക്കിലേക്ക് വരുന്നവര്‍ അവിടുത്തെ സംസ്കാരം ഉള്‍ക്കൊള്ളാന്‍ ബാധ്യസ്ഥരാണെന്ന് ഇമിഗ്രേഷന്‍ വകുപ്പ് വ്യക്തമാക്കി. ചടങ്ങില്‍ ഷേക്ക് ഹാന്‍ഡ് നല്‍കിയില്ലെങ്കില്‍ അത് അനാദരവായി കണക്കാക്കുമെന്നും ഇമിഗ്രേഷന്‍ വകുപ്പ് പറയുന്നു. എന്നാല്‍ ഷേക്ക് ഹാന്‍ഡ് നിര്‍ബന്ധമാക്കുന്ന നിയമം മുസ്ലീം സമുദായത്തിലെ സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വിമര്‍ശനമുണ്ട് . ഇസ്ലാം മതത്തില്‍ അന്യപുരുഷന്മാരെ സ്പര്‍ശിക്കുന്നത് വിലക്കിയിട്ടുണ്ട്. അതേസമയം ഷേക്ക് ഹാന്‍ഡ് നല്കുന്ന രീതിയെ പിന്തുണച്ച് കൊണ്ട് അഭിഭാഷകര്‍ രംഗത്ത് വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha