നേപ്പാളില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു... കേളേജ് വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെയുള്ള 21 പേര്‍ക്ക് ദാരുണാന്ത്യം
നേപ്പാളില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേര് മരിച്ചു. കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ദാരുണാന്ത്യമുണ്ടായത്. സംഭവത്തില്‍ 20പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. ഇവരില്‍ 15 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പഠനയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.
നേപ്പാളിലെ കൃഷ്ണ സെന്‍ ലുക്ക് പോളിടെക്നിക്കിലെ ബോട്ടണി വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. വാഹനം 1640 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ഡാംഗ് ജില്ലയില്‍ നിന്ന് ഘോരാഹി നഗരത്തിലേക്കുള്ള യാത്രാമധ്യേ തുള്‍സിപൂരില്‍ വച്ചാണ് അപകടമുണ്ടായത്.
അപകടമേഖലയായ ഇവിടം ഒറ്റപ്പെട്ടതും വിജമായതുമായ സ്ഥലമാണ്. അതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് ഏറെ താമസമെടുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha