വിമാനാപകടത്തില്‍ മൂന്ന് റഷ്യന്‍ പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം
കോംഗോയില്‍ ഇന്നലെയുണ്ടായ വിമാനാപകടത്തില്‍ മൂന്ന് റഷ്യന്‍ പൈലറ്റുമാര്‍ മരിച്ചു. കോംഗോയിലെ റഷ്യന്‍ അംബാസിഡര്‍ അലെക്സി സെന്റബോവ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. വ്യാഴാഴ്ചയാണ് എഎന്‍26 എന്ന ചെറു വിമാനം ഡ്ജലി വിമാനത്താവളത്തിന് സമീപത്തുവച്ച് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാര്‍ക്കായുള്ള തെരച്ചില്‍ നടന്നുവരികയായിരുന്നു.
ഇതിനിടെ വെള്ളിയാഴ്ച വൈകിട്ടോടെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വിമാനം തകരാനുണ്ടായ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും റഷ്യന്‍ എംബസി അധികൃതര്‍ അറിയിച്ചു
https://www.facebook.com/Malayalivartha