കൊല്ലരുതെന്ന് മക്കള്‍ കേണപേക്ഷിച്ചിട്ടും യുവാവിന്റെ രോക്ഷം അടങ്ങിയില്ല; അന്യപുരുഷനുമായി കിടക്ക പങ്കിട്ട ഭാര്യയെ ഭർത്താവ് മാതാപിതാക്കളുടെയും മക്കളുടെയും മുന്നിലിട്ട് വെടിവച്ചു കൊലപ്പെടുത്തി

അമേരിക്കയിലെ ഫ്ലോറിഡയിൽ അന്യപുരുഷനുമായി കിടക്ക പങ്കിട്ട ഭാര്യയെ ഭർത്താവ് മാതാപിതാക്കളുടെയും മക്കളുടെയും മുന്നിലിട്ട് വെടിവച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. പ്രകോപിതനായ യുവാവ് മാതാപിതാക്കള്‍ക്ക് നേരെയും വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്.
മാതാവിനെ കൊല്ലരുതെന്ന് മക്കള്‍ കേണപേക്ഷിച്ചിട്ടും കേള്‍ക്കാതെയായിരുന്നു യുവാവ് ഭാര്യയ്ക്ക് നേരെ വെടിവച്ചത്. ഫ്‌ളോറിഡയില്‍ നടന്ന സംഭവത്തില്‍ 39 കാരന്‍ വില്യം ബ്രയാനാണ് ഭാര്യ മോണയെ അഞ്ചു വയസ്സുള്ള മക്കളുടെ മുന്നിലിട്ട് വെടിവെച്ചത്.
ഇരട്ടകളായ മകനും മകളും പിതാവിനെ കെട്ടിപ്പിടിച്ച് ചെയ്യരുതെന്ന് കരഞ്ഞപേക്ഷിച്ചിട്ടും അയാളുടെ മനസ്സ് അലിഞ്ഞില്ല. അതേസമയം കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ നിലയില്‍ മോണയേയും മാതാപിതാക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. ഏറെ നാളായി യുവതി ഭര്‍ത്താവിനെ വിട്ട് മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.
https://www.facebook.com/Malayalivartha