മെക്സിക്കന്‍ മതില്;അടിയന്തരാവസ്ഥയില്‍ മലക്കം മറിഞ്ഞ് ട്രംപ്
യൂ- എസ് മെക്സിക്കൻ അതിർത്തിയിൽ മതില് പണിയുന്നതിന് പണം അനുവദിച്ചില്ലെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന വിഷയത്തിൽ മലക്കം മറിഞ്ഞ്അമേരിക്കന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഇന്നലെ വരെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ അതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത് . മതിലിനെ ചൊല്ലി ഇപ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കില്ലെന്ന് ട്രംപ് പറഞ്ഞു.
ഡെമോക്രാറ്റുകള്‍ക്ക് മുന്‍തൂക്കമുള്ള അമേരിക്കന്‍ കോണ്‍ഗ്രസ് മെക്സിക്കന്‍ മതിലിന് പണം അനുവദിക്കാത്തതിനെ തുടര്‍ന്ന് ഡിസംബര്‍ 22-നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാജ്യത്തെ ട്രഷറികള്‍ ഭാഗികമായി സ്തംഭിപ്പിച്ചത്.
ട്രഷറി സ്തംഭനം 8 ലക്ഷം ഉദ്യോഗസ്ഥരെയാണ് ബാധിച്ചിരിക്കുന്നത് . ഇത് അവസാനിപ്പിക്കാനനായി വിവിധ കക്ഷികള്‍ പലതരത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. 5.7 ബില്യണ്‍ ഡോളര്‍ മതിലിനായി വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ട്രംപ്.
ഭാഗിക ട്രഷറി സ്തംഭനം അവസാനിപ്പിക്കാന്‍ യുഎസ് കോണ്‍ഗ്രസ് ഇടപെടെട്ടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കില്ലെന്ന് ട്രംപ് നിലപാട് മാറ്റിയിരിക്കുന്നത് . കൂടുതല്‍ കടുത്ത കുടിയേറ്റ നിയന്ത്രണങ്ങള്‍ ആലോചനയിലുണ്ടെന്നും മതിലിന് പണം ലഭിച്ച ശേഷം മാത്രമേ അത് പരിഗണിക്കൂവെന്നും ട്രംപ് പറഞ്ഞു.
https://www.facebook.com/Malayalivartha