രാഹുല്‍ ഷെയ്ഖ് നഹ്യാന് കൂടിക്കാഴ്ച നടത്തി; ഇന്ത്യ യുഎഇ ചരിത്ര ബന്ധം നിലനിര്‍ത്തുന്നതില്‍ തുല്യപങ്കുണ്ടെന്ന് യുഎഇ
ഇന്ത്യ യുഎഇ ചരിത്ര ബന്ധം നിലനിര്‍ത്തുന്നതില്‍ തുല്യപങ്കുണ്ടെന്ന് യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് കൊട്ടാരത്തില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറഞ്ഞ കാലംകൊണ്ട് സമസ്ത മേഖലകളിലും യുഎഇ കൈവരിച്ച നേട്ടങ്ങളെ രാഹുല്‍ പ്രകീര്‍ത്തിച്ചു.മുഹമ്മദ് ബിന്‍ നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന്, ഷെയ്ഖ് മുബാറക് ബിന്‍ നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന്, ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി, പ്രവാസി കോണ്‍ഗ്രസ് ചെയര്മാന് സാം പിത്രോദ, എഐസിസി സെക്രട്ടറി ഹിമാംശു വ്യാസ്, വ്യവസായ പ്രമുഖരായ എംഎ യൂസഫലി, ബിആര്‍ ഷെട്ടി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha