മകളെ കാറിലിരുത്തി ഇരുത്തി 'അമ്മ പോയത് സഹപ്രവര്‍ത്തകനുമായുള്ള ലൈംഗികബന്ധത്തിന്... നാലുമണിക്കൂർ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കുഞ്ഞു മരിച്ചു; സംഭവത്തിൽ 'അമ്മ പിടിയിൽ
മകള്‍ ഷയാനെ കാറില്‍ സീറ്റ്ബെല്‍റ്റിട്ട് ഇരുത്തിയിട്ടാണ് കാസി സൂപ്പര്‍വൈസര്‍ ക്ലര്‍ക്ക് ലാഡ്നറുടെ വീട്ടിലേക്കു പോയത്. പിന്നീട് ലാഡ്നറും കാസിയും ഉറങ്ങിപ്പോവുകയും ചെയ്തു. നാലു മണിക്കൂറിനു ശേഷമാണ് കാസി തിരിച്ചെത്തിയത്. അപ്പോഴേക്കും കുഞ്ഞിന്റെ ചലനം നിലച്ചിരുന്നു.
കുഞ്ഞ് മരിച്ചതിനു പിന്നാലെ കാസിയെയും ക്ലര്‍ക്ക് ലാഡ്നറെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാല്‍ കുഞ്ഞ് കാറിലിരിക്കുന്ന കാര്യം തനിക്കറിയില്ലായിരുന്നെന്നു മൊഴി നല്കിയതിനാല് ലാഡ്നര്ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല. അതേസമയം സംഭവത്തില്‍, അമ്മയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥ കുറ്റമേറ്റു. യുഎസിലെ മിസിസിപ്പിയില്‍ 2016 സെപ്റ്റംബര്‍ 30 നായിരുന്നു സംഭവം. പൊലീസ് പട്രോള്‍ കാറില്‍ മകളെ ഇരുത്തിയ ശേഷം തന്റെ സൂപ്പര്‍വൈസറുമായി ലൈംഗികബന്ധത്തിനു പോയ 29 കാരി കാസി ബര്‍ക്കര്‍, മകള്‍ കാറിലുണ്ടെന്നു മറന്നു പോയി. എസി പ്രവര്‍ത്തിക്കാതിരുന്ന കാറിനുള്ളില്‍ കുഞ്ഞിന്റെ ശരീര താപനില അതിവേഗം കൂടി 107 ഡിഗ്രിയില്‍ എത്തുകയും മരിക്കുകയും ചെയ്തെന്നു പോലീസ് കുറ്റപത്രത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha