നൂറോളം യാത്രക്കാരുമായി മെഹ്റബാദ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ഇറാന് എയറിന് തീപിടിച്ചു
ഇറാനില്‍ വിമാനത്തിന് തീപിടിച്ചു. മെഹ്റബാദ് വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇറാന് എയര്‍ വിമാനത്തിനാണ് തീപിടിച്ചത്. വിമാനത്തിലെ യാത്രക്കാരെ എല്ലാവരെയും സുരക്ഷിതരായി പുറത്തിറക്കി. വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറിന്റെ തകരാറാണ് തീപിടിത്തതിന് കാരണം.
ലാന്‍ഡിംഗ് ഗിയര്‍ പ്രവര്‍ത്തിക്കാതെ വന്നതോടെ റണ്‍വേയില്‍ ഉരസി തീപിടിക്കുകയായിരുന്നു. നൂറു യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം മൂലം ഇറാനു പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ സാധിക്കുന്നില്ല. സര്‍വീസ് നടത്തുന്നത് കാലപഴക്കം ചെന്ന വിമാനങ്ങളാണ് .
"
https://www.facebook.com/Malayalivartha