വിനോദ യാത്രക്കാരുമായി പോയ ടൂറിസ്റ്റ് ബസിന് തീപിടിച്ച് 26 പേര് വെന്തുമരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
വിനോദയാത്രക്കാരുമായി പോയ ടൂറിസ്റ്റ് ബസിനു തീപിടിച്ച് 26 പേര് വെന്തുമരിച്ചു. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ചാംഗ്ദെയിലായിരുന്നു അപകടം നടന്നത്. അപകടത്തില്‍ 28 പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. വിനോദ യാത്രക്കാരുമായി പോയ ടൂറിസ്റ്റ് ബസ് ഹാന്‍ഷൗ കൗണ്ടിയിലെ ദേശീയപാതയിലൂടെ സഞ്ചരിക്കവെ തീപിടിച്ചു കത്തുയമരുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം.
അപകടകാരണം വ്യക്തമല്ല. 56 പേര് അപകടസമയത്ത് ബസിലുണ്ടായിരുന്നതായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ ഹുനാന്‍ പ്രവിശ്യാ കമ്മിറ്റി വക്താവ് അറിയിച്ചു. രണ്ടു െ്രെഡവര്‍മാരും രണ്ടു ഗൈഡുകളും ബസിലുണ്ടായിരുന്നു. രണ്ടു െ്രെഡവര്‍മാരെയും അറസ്റ്റ് ചെയ്തതായും അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha