ജനിച്ചത് മൂക്കില്ലാതെ വായിലൂടെ ശ്വസിക്കുന്ന അത്ഭുത ശിശു...
പടിഞ്ഞാറന്‍ ഇറാക്കിൽ മൂക്കില്ലാതെ കുഞ്ഞ് ജനിച്ചു. . വായിലൂടെ ശ്വസിക്കുന്ന കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്രസവത്തിനുമുമ്ബ് അമ്മയെ സ്കാനിംഗ് പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നെങ്കിലും വൈകല്യം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കുടുംബത്തിലെ മറ്റാര്‍ക്കും ഒരു തരത്തിലുള്ള വൈകല്യങ്ങളുമില്ല. ഇറാക്ക് യുദ്ധത്തിന്റെ ബാക്കിപത്രമാണ് കുഞ്ഞിന്റെ അവസ്ഥയെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.
യുദ്ധസമയത്ത് ഏറ്റവുംകൂടുതല്‍ ബോംബാക്രമണങ്ങള്‍ നടന്നത് പടിഞ്ഞാറന്‍ ഇറാക്കിലാണ്. ഐസിനുമായും മേഖലയില്‍ പൊരിഞ്ഞ പോരാട്ടം നടന്നിരുന്നു. വൈകല്യങ്ങളുമായി ഇനിയും നിരവധി കുട്ടികള്‍ ജനിക്കാനിടയുണ്ടെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha