ലഷ്‌കറെ തയ്ബ ഭീകരന്‍ സാക്കിര്‍ റഹ്മന്‍ ലഖ്‌വിയുടെ കരുതല്‍ തടങ്കല്‍ ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദാക്കി

മുംബയ് ഭീകരാക്രമണ കേസില്‍ പാകിസ്ഥാനില്‍ പിടിയിലായ ലഷ്‌കറെ തയ്ബ ഭീകരന്‍ സാക്കിര്‍ റഹ്മന്‍ ലഖ്‌വിയുടെ കരുതല്‍ തടങ്കല്‍ ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദാക്കി. തന്നെ കരുതല്‍ തടങ്കലില്‍ ആക്കിയത് നിയമപരമായ നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്ന് ചൂണ്ടിക്കാട്ടി ലഖ്‌വി നല്‍കിയ അപേക്ഷയിലാണ് കോടതി ഉത്തരവ്. തടങ്കലിലാക്കാന്‍ പാക് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന ലഖ്‌വിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
മുംബയ് ആക്രമണ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ലഖ്‌വിയെ പാക് സര്‍ക്കാര്‍ മൂന്ന് മാസത്തേക്ക് കരുതല്‍ തടങ്കലിലാക്കിയത്. ഡിസംബര്‍ 18നാണ് ഇസ്ല്‌ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതി ലഖ്‌വിക്ക് ജാമ്യം അനുവദിച്ചത്. പിന്നാലെ, ക്രമസമാധാസര്‍ക്കാര്‍ കരുതല്‍ തടങ്കലില്‍ ആക്കിയ ലഖ്‌വി അഡിയാല ജയിലില്‍ കഴിഞ്ഞ് വരികയായിരുന്നു. തന്നെ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് ലഖ്‌വി സര്‍ക്കാരിന് അപേക്ഷ നല്‍കിയെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























