സിഗരറ്റ് കുറ്റികള്‍ വലിച്ചെറിഞ്ഞ യുവതിക്ക് 30,000 രൂപ പിഴ
രണ്ട് സിഗരറ്റ് കുറ്റികള്‍ വലിച്ചെറിഞ്ഞ യുവതിക്ക് 30,000 രൂപ പിഴ ബ്രിട്ടനിലെ കാനക്കില് മക്ഡൊണാള്‍ഡ്സിന്റെ കാര്‍പാര്‍ക്കിലാണ് സംഭവം. ലിനെറ്റ് വില്ഡിഗ് എന്ന 34കാരിക്കാണ് കനത്ത പിഴ ലഭിച്ചത്. വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്നാരോപിച്ച് പാര്‍ക്കിലെ ജീവനക്കാര്‍ക്ക് 6800 രൂപ വീതവും പിഴ ചുമത്തിയിട്ടുണ്ട്. പത്തു ദിവസത്തിനുള്ളില്‍ 4000 രൂപ പിഴയടക്കാനായിരുന്നു ആദ്യം എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ ലിനെറ്റിനോട് നിര്‍ദേശിച്ചത്. ഇതില്‍ വീഴ്ചവരുത്തിയതോടെയാണ് 30,000 രൂപ അടക്കേണ്ടിവന്നത്.
എന്‍ഫോഴ്സ്മെന്റിനെതിരെ ലിനെറ്റ് കോടതിയെ സമീപച്ചെങ്കിലും രക്ഷയായില്ല. കുറ്റം ആവര്‍ത്തിക്കാതിരിക്കാനാണ് കനത്ത പിഴ ചുമത്തിയതെന്നാണ് കോടയിയുടെ വിശദീകരണം.
https://www.facebook.com/Malayalivartha