തായ്ലന്ഡില് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച കുഞ്ഞിന് തുണയായി നായക്കുട്ടി, താരമായി മാറി പിങ്പോങ്
തായ്ലന്ഡില് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച കുഞ്ഞിന് തുണയായി നായക്കുട്ടി. ഇക്കഴിഞ്ഞ മേയ് 15ന് വടക്കുകിഴക്കന്‍ തായ്ലന്ഡിലെ നകോണ്‍ റാചാസിമ പ്രവിശ്യയിലാണ് സംഭവം. ജന്മം നല്കിയ ആണ് കുഞ്ഞിനെ 15കാരി സമീപത്തെ കൃഷിയിടത്തിലെ അഴുക്കുചാലില്‍ കുഴിച്ചിട്ട് കടന്നുകളഞ്ഞപ്പോള്‍, പിങ്പോങ് മണ്ണു നീക്കി രക്ഷപ്പെടുത്തുകയായിരുന്നു.പതിവില്ലാത്ത വിധം നായ് കുരച്ചതു കേട്ടാണ് യജമാനന് സംഭവസ്ഥലത്തേക്ക് ശ്രദ്ധിക്കുന്നത്.
കുഞ്ഞിനെ കണ്ടയുടന്‍ ആശുപത്രിയിലെത്തിച്ചു. പൊലീസ് അന്വേഷണം നടത്തി കൗമാരക്കാരിയായ പ്രതിയെ കണ്ടെത്തി. മാതാപിതാക്കളെ പേടിച്ചാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അമ്മക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha