ഉംറ നിര്‍വഹിച്ച ശേഷം മടങ്ങിയ കുടുംബം മക്കയില്‍ വച്ച് കുട്ടിയെ ടാക്സിയില്‍ മറന്നു!
മക്കയിലാണ് സംഭവം. ഉംറ നിര്‍വഹിച്ച ശേഷം ഹറം പരിസരത്ത് നിന്ന് അസീസിയയിലെ താമസ സ്ഥലത്തേയ്ക്ക് പോകാന്‍ ടാക്സി വിളിച്ച സൗദി കുടുംബം, കാറില്‍ ഇരുന്ന് ഉറങ്ങിയ കുട്ടിയെ മറന്നു.
യാത്രയ്ക്കിടയില്‍ പിന്‍സീറ്റിലിരുന്ന് ഉറങ്ങിപ്പോയ മൂന്നു വയസ്സായ പെണ്‍കുട്ടിയെയാണ് കൂടെ കൂട്ടുന്നത് മറന്ന് കുടുംബം ഇറങ്ങിയത്. ലക്ഷ്യസ്ഥാനത്തിറങ്ങി ടാക്സിക്കാരനെ പറഞ്ഞു വിട്ട ഉടനെ കൂട്ടി കൂടെ ഇല്ലെന്ന് തിരിച്ചറിഞ്ഞെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ചെക്ക് പോയിന്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനൊടുവില്‍ മണിക്കൂറുകള്‍ക്ക് ശേഷം മദീന റോഡില്‍ വച്ചാണ് ടാക്സിക്കാരനെ കണ്ടുകിട്ടിയത്.
കുട്ടിയെ ഉറങ്ങുന്ന സ്ഥിതിയില്‍ കണ്ടുപിടിക്കപ്പെട്ടപ്പോള്‍ വിദേശിയായ ടാക്സി ഡ്രൈവര്‍ ഇതൊന്നുമറിയാതെ അല്‍ഭുതപ്പെടുകയായിരുന്നു. ഒടുവില്‍ കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കളെ ഏല്‍പ്പിച്ചു.
https://www.facebook.com/Malayalivartha