Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

അമേരിക്കന്‍ അന്തര്‍വാഹിനിയിലെ സൈനികര്‍, 32 വനിതാ സഹപ്രവര്‍ത്തകരുടെ ലൈംഗീകാകര്‍ഷണവും സൗന്ദര്യവും അടിസ്ഥാനമാക്കി ലൈംഗികോദ്ദേശ പട്ടിക നിര്‍മ്മിച്ചത് വിവാദമാകുന്നു

20 MAY 2019 04:42 PM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ അന്തര്‍വാഹിനിയിലെ സൈനികര്‍, സഹപ്രവര്‍ത്തകരായ 32 ജീവനക്കാരികളെ ലൈംഗികോദ്ദേശത്തോടെ വേര്‍തിരിച്ച് നിര്‍മ്മിച്ച ലൈംഗികോദ്ദേശ പട്ടിക വിവാദത്തിന് തിരികൊളുത്തുന്നു. അന്തര്‍വാഹിനിയില്‍ ജോലിക്ക് നിയോഗിക്കപ്പെട്ട 32 വനിതാ സൈനികരെ ലൈംഗീകാകര്‍ഷണവും സൗന്ദര്യവും മുന്‍ നിര്‍ത്തി പുരുഷജീവനക്കാര്‍ തയ്യാറാക്കിയിരിക്കുന്ന റാങ്കിംഗാണ് വിവാദം ഉണ്ടാക്കിയിരിക്കുന്നത്.

സൗന്ദര്യം അനുസരിച്ച് റാങ്കിംഗ് രേഖപ്പെടുത്തിയിട്ടുള്ള പട്ടികയില്‍ പേരിന് നേരെ അവരില്‍ നിന്നും, പട്ടിക തയ്യാറാക്കിയ ആള്‍ പ്രതീക്ഷിക്കുന്ന ലൈംഗിക പ്രവര്‍ത്തിയും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസ് എസ്  ഫ്ളോറിഡയിലെ അംഗങ്ങളായ ഗോള്‍ഡ് ക്രൂവിനിടയില്‍, 'ബലാത്സംഗ പട്ടിക' എന്ന് മിലിറ്ററി അന്വേഷണ ഉദ്യോഗസ്ഥര്‍ പേരിട്ടിരിക്കുന്ന പട്ടിക, വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് വിവാദമായത്.

രണ്ടു പട്ടികയാണ് ഉള്ളത്. ഒരെണ്ണത്തില്‍ സ്റ്റാര്‍ സിസ്റ്റം അനുസരിച്ച് വനിതാ ജീവനക്കാരെ റാങ്ക് ചെയ്തിട്ടുള്ളതാണ്. മറ്റേത് റാങ്കിംഗ് അനുസരിച്ച് പട്ടിക തയ്യാറാക്കിയ സൈനികര്‍ക്ക് ജീവനക്കാരികള്‍ ചെയ്തു കൊടുക്കേണ്ട ലൈംഗിക ഉപകാരങ്ങളും. അന്തര്‍ വാഹിനിയില്‍ ഒരുമിച്ച് ജോലി ചെയ്യുന്ന മൊത്തം 173 നാവികരിലെ 32 പേരാണ് പട്ടികയിലെ ഇരകള്‍. സംഭവത്തില്‍ 74 പേജോളം വരുന്ന അന്വേഷണ റിപ്പോര്‍ട്ടാണ് തയ്യാറാക്കിയിരിക്കുന്നത്.

വിവാദമായ രണ്ടു പട്ടികയും അന്തര്‍വാഹിനിയുടെ കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കില്‍ നിന്നുമാണ് കിട്ടിയിരിക്കുന്നത്. 2018 ജൂണില്‍, പട്ടികയിലെ റാങ്കിംഗ് പ്രകാരം ഏറ്റവും സുന്ദരി പദവി ലഭിച്ച വനിതാ ഓഫീസര്‍ക്ക്, ഒരു നാവികനാണ് പട്ടികയുടെ പ്രിന്റൗട്ട് എടുത്ത് കൊടുത്തത്. എന്നാല്‍ യുവതിയും ബലാത്സംഗ പട്ടികയിലെ രണ്ടാമത്തെ അതീവ സുന്ദരിയായ വനിതാ ഓഫീസറും ചേര്‍ന്ന്്, തങ്ങള്‍ക്ക് കിട്ടിയ പ്രിന്റ് തങ്ങളുടെ തലവനായ ഓഫീസര്‍ക്ക് കൈമാറി. അദ്ദേഹം അത് പിന്നീട് അന്തര്‍ വാഹിനിയുടെ പീഡന വിരുദ്ധ വിഭാഗത്തിന് കൈമാറുകയായിരുന്നു.

പട്ടികയെ കുറിച്ച് നേരത്തേ തന്നെ അറിഞ്ഞിരുന്നെങ്കിലൂം അന്വേഷണം നടത്താന്‍ കൂട്ടാക്കിയില്ലെന്ന്, അന്തര്‍വാഹിനിയുടെ ക്യാപ്റ്റന്‍ ഗ്രിഗറി കെര്‍ഷെര്‍ക്കെതിരെ ആരോപണം ഉയരുകയാണ്. പരസ്പരസമ്മതത്തോടെ ഉണ്ടാകേണ്ട ലൈംഗികതയ്ക്ക് പകരം ആക്രമണോത്സുകമായ ലൈംഗികതയെക്കുറിച്ചാണ് പട്ടികയില്‍ പറഞ്ഞിരിക്കുന്നതെങ്കിലും തന്റെ കയ്യില്‍ കിട്ടിയത് ഇതുമായി ബന്ധപ്പെട്ട ചെറിയ ഒരു പേപ്പര്‍ മാത്രമാണെന്നും അന്വേഷണം തുടങ്ങാന്‍ കഴിയാഞ്ഞത് അതുകൊണ്ട് കൂടിയാണെന്നുമാണ് കെര്‍ഷര്‍ പറയുന്ന ന്യായീകരണം. പട്ടിക അന്തര്‍വാഹിനിയുടെ ഏത് കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കില്‍ നിന്നുമാണെന്ന് കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി കെര്‍ഷര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (5 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (5 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (5 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (5 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (5 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (6 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (6 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (8 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (8 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (8 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (8 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (8 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (8 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (9 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (9 hours ago)

Malayali Vartha Recommends