Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി... തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്


56 ദിവസത്തെ മുറജപത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം തെളിഞ്ഞത്.. ആറുവർഷത്തിലൊരിക്കൽ നടക്കുന്ന ഭക്തിനിർഭരമായ ചടങ്ങിന്റെ പുണ്യം നുകരാൻ തൊഴുകൈകളോടെ ഭക്തസഹസ്രങ്ങൾ


  ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് അറസ്റ്റിൽ.... എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..

സ്മാർട്ഫോൺ നിർമ്മാണ മേഖലയിൽ വിജയക്കൊടി പാറിച്ച ഹുവാവെയ്ക്ക് കനത്ത തിരിച്ചടി; ഹാര്‍ഡ് വെയര്‍, സോഫ്റ്റ്‌വെയര്‍ കൈമാറ്റത്തിന് പുറമെ ടെക്‌നിക്കല്‍ സേവനങ്ങളും ഗൂഗിള്‍ റദ്ദാക്കുന്നു; ഹുവാവെ-ഹോണർ ഫോണുകൾക്ക് ആൻഡ്രോയ്ഡ് അപ്ഡേറ്റ് ലഭിക്കില്ല; അപ്രതീക്ഷിത നടപടി ട്രംപിന്റെ ഇടപെടലിനു പിന്നാലെ

20 MAY 2019 05:42 PM IST
മലയാളി വാര്‍ത്ത

More Stories...

ജപ്പാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നുവെന്ന് ചൈന മുന്നറിയിപ്പ്;രഹസ്യമായി ആണവായുധങ്ങൾ നിർമ്മിക്കുന്നു, ഒറ്റരാത്രികൊണ്ട് ആണവായുധങ്ങൾ നിർമ്മിക്കാൻ കഴിയുമെന്നും റിപ്പോർട്ട്

ഇറാനിലെ പ്രക്ഷോഭങ്ങളില്‍ 12,000 ലധികം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ഖമേനി വിരുദ്ധ പ്രതിഷേധക്കാരെ ഇറാൻ തൂക്കിലേറ്റും, എങ്കിൽ "വളരെ ശക്തമായ നടപടി" എന്ന് ട്രംപിന്റെ മുന്നറിയിപ്പ് ; വൈറ്റ് ഹൗസ് പ്രതിനിധി ഇറാന്റെ നാടുകടത്തപ്പെട്ട മുൻ കിരീടാവകാശിയുമായി രഹസ്യ കൂടിക്കാഴ്ച

കസാഖ്സ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..

ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ ഹുവാവെയുടെ ആന്‍ഡ്രോയിഡ് ലൈസന്‍സ് ഗൂഗിള്‍ റദ്ദാക്കി. ഹാര്‍ഡ് വെയര്‍, സോഫ്റ്റ്‌വെയര്‍ കൈമാറ്റത്തിന് പുറമെ ടെക്‌നിക്കല്‍ സേവനങ്ങളും ഗൂഗിള്‍ നിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഹുവാവെ-ഹോണർ ഫോണുകളിൽ ആൻഡ്രോയ്ഡ് ഒ.എസ് അപ്ഡേറ്റ് ചെയ്യാനാകാത്ത സ്ഥിതിയായിരിക്കുകയാണ്. അതേസമയം നിലവിലെ വാവെയ് സ്മാര്‍ട്ട്‌ഫോണുകളെ ബാധിക്കില്ലെങ്കിലും ഭാവിയില്‍ വാവെയ് ഫോണുകളില്‍ അപ്‌ഡേഷനുകളൊന്നും ലഭിച്ചേക്കില്ലെന്നുമാണ് സൂചന.

എന്നാൽ അമേരിക്കൻ പ്രസിഡണ്ടിന്റെ എക്സിക്യുട്ടീവ് ഓർഡർ അനുസരിച്ചാണ് തങ്ങളുടെ നടപടിയെന്ന് ഗൂഗിൾ വ്യക്തമാക്കി. ഗൂഗിൾ പ്ലേ, ഗൂഗിള്‍ പ്ലേ പ്രൊട്ടക്ട് എന്നിവിടങ്ങളിൽ നിലവിലുള്ള ഹുവേയ് പ്രോഡക്ടുകൾ തുടർന്നു ലഭ്യമാകുമെങ്കിലും ഇവയുടെ അടുത്ത പതിപ്പ് ലഭിക്കില്ല. ചൈനയ്ക്കു പുറത്തുള്ള ഡിവൈസുകളിൽ ഗൂഗിളിന്റെ മറ്റ് പ്രോഡക്ടുകളും ഉപയോഗിക്കാൻ ഹുവേയ് സ്മാർട്ഫോണുകള്‍ക്ക് സാധിക്കില്ല.

ഡോണൾഡ് ട്രംപ് ഭരണകൂടം ചൈനീസ് കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തിയതോടെയാണ് ബന്ധം ഉപേക്ഷിക്കാൻ ഗൂഗിൾ തയ്യാറായത്. കഴിഞ്ഞ ആഴ്ചയാണ് അമേരിക്കൻ സർക്കാർ ഹൂവേയെ കരിമ്പട്ടികയിൽ പെടുത്തിയത്. അമേരിക്ക ശക്തമായ നിലപാട് സ്വീകരിച്ചതോടെ മറ്റ് രാജ്യങ്ങളും ഹൂവേയ്ക്കെതിരെ നീങ്ങുമെന്ന് ഉറപ്പായി കഴിഞ്ഞു. ഇതോടെ ഇന്ത്യ ഉൾപ്പടെയുള്ള സ്മാർട്ട് ഫോൺ വിപണിയിൽ ഹൂവേ നിലനിൽപ്പ് ഭീഷണി നേരിടുമെന്നാണ് വിവരം.

അതേസമയം ദേശീയ സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർന്നതിനാലാണ് ഈ നടപടിയെന്നാണ് ട്രംപ് വിശദീകരിച്ചത്. പടിഞ്ഞാറൻ രാജ്യങ്ങളിൽ ഹുവേയ് ചാരപ്രവർത്തനം നടത്താനുള്ള സന്നാഹങ്ങളൊരുക്കുകയാണെന്ന് ട്രംപ് ആരോപിക്കുന്നു. വരാനിരിക്കുന്ന 5ജി വോയ്സ്-ഡാറ്റ നെറ്റ്‌വർക്കുകൾക്ക് ആവശ്യമായ ഉപകരണങ്ങളിലാണ് ചാരപ്രവർത്തനത്തിനുള്ള സന്നാഹങ്ങൾ ഒരുക്കിയിരിക്കുന്നത്. പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് ഇവ ഇറക്കുമതി ചെയ്യുന്നതിലൂടെ വൻ ചാരപ്പണിക്കുള്ള സാധ്യതകളാണ് തെളിയുന്നതെന്ന് ട്രംപ് പറയുന്നു.

നിലവിൽ ആൻഡ്രോയ്ഡ് ഒ.എസ് ഉപയോഗിക്കുന്ന ഹൂവേ ഫോണുകളിൽ സെക്യൂരിറ്റി ഫീച്ചർ ഉൾപ്പടെ ഒരു അപേഡറ്റ് ലഭിക്കില്ല. ഗൂഗിളിൽനിന്നുള്ള സാങ്കേതികസഹായങ്ങൾ നിൽക്കുന്നതിനൊപ്പം പ്ലേ സ്റ്റോർ, മാപ്പ്, യൂട്യൂബ് ഉൾപ്പടെ ഗൂഗിൾ പ്ലേ സർവീസുകളെല്ലാം ഹൂവേ-ഹോണർ ഫോണിൽനിന്ന് വൈകാതെ അപ്രത്യക്ഷമാകുമെന്നാണ് റിപ്പോർട്ട്.

അതേസമയം ആൻഡ്രോയ്ഡ് ഓപ്പൺ സോഴ്സ് പ്രോജക്ടിലൂടെ ആൻഡ്രോയ്ഡ് പതിപ്പുകൾ അപ്ഡേറ്റ് ചെയ്യാനാകുമെന്ന സാധ്യത മാത്രമാണ് ഇനി ഹൂവേയ്ക്ക് മുന്നിലുള്ളത്. എന്നാൽ ഇത്തരത്തിൽ ആൻഡ്രോയ്ഡ് സേവനം സ്വീകരിക്കുമ്പോൾ വളരെ പരിമിതമായ സൌകര്യങ്ങൾ മാത്രാമാണ് ലഭ്യമാകുക.

ഹുവേയ് ഗൂഗിളിന്റെ നടപടിയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഗൂഗിളിന്റെ നീക്കം വാവെയ് കമ്പനിയെ തെല്ലും ഭയപ്പെടുത്തുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്വന്തമായി സോഫ്റ്റ് വെയറും ടെക്‌നോളജിയും കണ്ടെത്തി പ്രശ്‌നം പരിഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. അടിപൊളി ക്യാമറ ഫീച്ചറുകളുമായി വാവെയ് അടുത്തിടെ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയിരുന്നു. പി30 പ്രോ, പി30 എന്നിവയാണ് മോഡലുകള്‍. ഈ വര്‍ഷവും ഒത്തിരി പ്രത്യേകതകളുമായി വാവെയ് കമ്പനിയില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണ്‍ എത്താനുണ്ട്. അതിനിടെയായാണ് കമ്പനിയ്ക്ക് ഇത്തരത്തിലൊരു തിരിച്ചടി നേരിടേണ്ടി വന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കസ്റ്റഡി അപേക്ഷ നൽകാനും തീരുമാനം...  (9 minutes ago)

ജപ്പാൻ സുരക്ഷാ നയങ്ങൾ പുനഃപരിശോധിച്ചു  (15 minutes ago)

സ്വർണവിലയിൽ ഇന്ന് ഇടിവ്  (17 minutes ago)

21-ന് സൂചനാസമരം ..  (27 minutes ago)

ബഹിരാകാശ സഞ്ചാരികളിലൊരാള്‍ക്ക് ആരോഗ്യ പ്രശ്‌നമുണ്ടായതിനെത്തുടര്‍ന്നാണ് സംഘം ഭൂമിയിലേക്ക് മടങ്ങുന്നത്...  (59 minutes ago)

കുത്തേറ്റ് യുവാവ് മരിച്ചു...  (1 hour ago)

തിരുവനന്തപുരം, കോഴിക്കോട് സ്വദേശിനികളായ പ്ലസ് ടു, എസ്എസ്എൽസി വിദ്യാർത്ഥിനികളാണ് മരണപ്പെട്ടത്  (1 hour ago)

57 കാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ജോലി ലഭിക്കും, തടസ്സങ്ങൾ മാറും! ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

ആശുപത്രി ICU-യിൽ നിന്ന് ശങ്കർദാസിനെ പുറത്താക്കി പിന്നാലെ അറസ്റ്റ്... വിജിലന്‍സ് ജഡ്ജി എത്തി നേരിട്ട് മറ്റ് നടപടിക്രമങ്ങള്‍ നടത്തും...ആശുപത്രിയിൽ കയറി മജിസ്‌ട്രേറ്റ്..! .ശങ്കർദാസിന്റെ ട്രിപ്പ് വലിച്ചൂര  (2 hours ago)

സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ഗുരുതരാവസ്ഥയിൽ...  (2 hours ago)

വോട്ടെടുപ്പിന് തുടക്കം...  (2 hours ago)

അവധി കഴിഞ്ഞ് തിരിച്ചെത്തിയിട്ട് ദിവസങ്ങൾ മാത്രം...  (2 hours ago)

രാഹുലിന്റെ നിസ്സഹകരണം അന്വേഷണസംഘം കോടതിയില്‍ അറിയിച്ചേക്കും...  (3 hours ago)

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധി  (3 hours ago)

Malayali Vartha Recommends