Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...

നഗ്‌ന പൂജ നടത്തിയിരുന്ന ആചാര്യനെതിരെ മൊഴി നല്‍കി മുന്‍ ലൈംഗികഅടിമ

20 MAY 2019 05:51 PM IST
മലയാളി വാര്‍ത്ത

വിവാദ നഗ്‌ന പൂജ ആചാര്യന്‍ കെയ്ത് റനീരെയ്ക്കെതിരെ മുന്‍ അടിമ സ്ത്രീകളില്‍ ഒരാള്‍ ന്യുയോര്‍ക്കിലെ കോടതിയില്‍ മൊഴി നല്‍കി. സ്ത്രീകള്‍, നഗ്‌നരായി ആരാധനയ്ക്ക് എത്തണമെന്നും ആചാര്യന് ചുറ്റം അവര്‍ തറയിലിരിക്കണമെന്നുമാണ് ആചാര്യന്റെ നിര്‍ദേശം. . കസേരയിലിരുന്നുകൊണ്ട് ആചാര്യന്‍ ഇവരെ തത്വശാസ്ത്രം പഠിപ്പിക്കുമെന്ന് അടിമകളിലൊരാളായിരുന്ന ലോറണ്‍ സല്‍സ്മാന്‍ ബ്രൂക്ക്ലിനിലെ വിചാരണകോടതിയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

സ്വയം പ്രഖ്യാപിത ആള്‍ദൈവമായാണ് കെയ്ത് റനീരെ അറിയപ്പെട്ടിരുന്നത്. നഗ്‌ന പൂജയായിരുന്നു പ്രധാന ആരാധന. ലൈംഗിക കച്ചവടം നടത്തി, കുട്ടികളുടെ നഗ്‌നചിത്രമെടുത്തു Nxivm എന്ന ഗ്രൂപ്പില്‍ ഉപയോഗിച്ചു, ആരാധനയുടെ മറവില്‍ സ്ത്രീകളെ ലൈംഗിക പീഡനത്തിന് ഇരയാക്കി, തന്റെ ആജ്ഞകള്‍ പാലിക്കാന്‍ നിര്‍ബന്ധിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇപ്പോള്‍ കെയ്തിനെതിരെ ചുമത്തിയിരിക്കുന്നത്.

യോഗങ്ങളില്‍ ആചാര്യന്‍ കെയ്ത് റനീരെ മാത്രമാണ് വസ്ത്രം ധരിച്ച് എത്തുക. എന്തെങ്കിലും കാരണത്താല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കില്‍, സ്ത്രീകള്‍ തങ്ങളുടെ നഗ്‌നചിത്രമെടുത്ത്, അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തി അയച്ചുനല്‍കും. അടിമകളെ എല്ലാവരേയും ഒരുപോലെയാണ് ആചാര്യന്‍ കണ്ടിരുന്നത്. അതിനാല്‍ എല്ലാവരും സന്തുഷ്ടരുമായിരുന്നു- 42 കാരി സല്‍സ്മാന്‍ പറയുന്നു.

കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ അവശേഷിക്കുന്ന കാലം കെയ്തിന് ജയിലില്‍ കഴിയേണ്ടിവരും. എന്നാല്‍ Nxivm ഗ്രൂപ്പില്‍ സ്ത്രീകള്‍ സ്വയമേവ അംഗമായവരാണെന്നും അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ആരും അവരെ ഒന്നും ചെയ്തിട്ടില്ലെന്നും കെയ്തിന്റെ അഭിഭാഷകന്‍ വാദിച്ചു.

കേസിലെ സാക്ഷികളുടെ വിസ്താരം കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു. Nxivm ഗ്രൂപ്പ് അധ്യാപകന്‍ കെയ്തിനെ 'ദൈവത്തിന്റെ വകഭേദമായാണ്' അവതരിപ്പിച്ചിരുന്നതെന്നും തന്റെ അനുയായികള്‍ക്ക് ജീവിതത്തില്‍ കൂടുതല്‍ സംതൃപ്തി നല്‍കാന്‍ അദ്ദേഹത്തിന് കഴിയുമെന്നുമാണ് പഠിപ്പിച്ചിരുന്നതെന്നും സാക്ഷികള്‍ പറയുന്നു.

ആരാധനയുടെ പേരില്‍ കുട്ടികള്‍ അടക്കമുള്ളവരെ കെയ്ത് പട്ടിണിക്കിട്ടിരുന്നുവെന്നും തങ്ങള്‍ തീര്‍ത്തും മെലിഞ്ഞുപോയിരുന്നുവെന്നും 12-കാരിയായ മാര്‍ക് വിസെന്റെ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. കെയ്തും മറ്റുള്ളവരും ചേര്‍ന്ന് മെക്സിക്കോ സ്വദേശിയായ ഒരു യുവതിയെ രണ്ടു വര്‍ഷത്തോളം മുറിയില്‍ പൂട്ടിയിട്ടിരുന്നുവെന്നും സല്‍സ്മാന്‍ മൊഴി നല്‍കി. യുവതികളുടെ നഗ്‌നചിത്രവും എടുത്ത് ഇവര്‍ സൂക്ഷിച്ചിരുന്നു. ആജ്ഞകള്‍ പാലിക്കാന്‍ വിസമ്മതിക്കുന്നവരെ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു രീതി.

1998-ല്‍ തന്റെ അമ്മ നാന്‍സിയാണ് കെയ്ത് റനീരെയെ തനിക്ക് പരിചയപ്പെടുത്തിയത്. അമ്മ Nxivm ഗ്രൂപ്പിന്റെ അധ്യക്ഷയുമായിരുന്നു. അന്ന് തനിക്ക് 21 വയസ്സായിരുന്നു പ്രായം. വൈകാതെ കെയ്തുമായി താന്‍ ശാരീരികമായി അടുത്തു. വര്‍ഷങ്ങളോളം ആ ബന്ധം തുടര്‍ന്നിരുന്നു. അന്ന് അദ്ദേഹം തനിക്ക് ഗുരുവും മാര്‍ഗദര്‍ശിയുമായിരുന്നു. തന്റെ ഏറ്റവും പ്രധാനപ്പെട്ടയാളുമായിരുന്നുവെന്ന് സല്‍സ്മാന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേവസ്വം ക്ഷേത്രങ്ങളിലെ സ്വർണത്തിന്റെ കണക്ക് ഡിജിറ്റലൈസ് ചെയ്യണമെന്ന് ശുപാർശ ചെയ്തുകൊണ്ട് മന്ത്രിക്ക് റിപ്പോർട്ട് നൽകി ദേവസ്വം സെക്രട്ടറി  (23 minutes ago)

ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യയുടെ പി വി സിന്ധുവും പുറത്ത്...  (46 minutes ago)

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ക​ർ​ഷ​ക​ന് മി​ക​ച്ച വി​ല- ഉ​പ​ഭോ​ക്താ​വി​ന് ന്യാ​യ​വി​ല’​സ​ന്ദേ​ശ​മു​യ​ർ​ത്തി കൃ​ഷി​ഭ​വ​നു​ക​ൾ... സം​സ്ഥാ​ന​ത്തു​ട​നീ​ളം 2,000 ഓ​ണ​വി​പ​ണി​ക​ൾ  (1 hour ago)

സങ്കടക്കാഴ്ചയായി... അമ്പലപ്പുഴ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു...  (1 hour ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...  (2 hours ago)

കെ.സി.എൽ മൂന്നാം സീസണിൽ ആദ്യ ജയം തൃശൂർ ടൈറ്റാൻസിന്....  (2 hours ago)

രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരുന്നതിനിടെ വില നിയന്ത്രണത്തിന് അടിയന്തര നടപടിയുമായി കേന്ദ്രസർക്കാർ രം​ഗത്ത്...  (2 hours ago)

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (9 hours ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (10 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (10 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (10 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (10 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (11 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (11 hours ago)

Malayali Vartha Recommends