കാമുകിക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കാമെന്ന് യുവാവിന്റെ വാഗ്ദാനം... ഇത് നടപ്പാക്കാന്‍ യുവാവിന് സാധിക്കാതെ വന്നതോടെ രോഷാകുലയായി കാമുകി!! പൊതുസ്ഥലത്ത് വച്ച് കാമുകന്റെ മുഖത്ത് തലങ്ങും വിലങ്ങും അടിച്ച് കലിപ്പ് തീർത്ത് കാമുകി... പലരും യുവതിയെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യുവതി പിടിവിട്ടില്ല... ഒടുവില്‍ പോലീസ് എത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്...
പ്രണയദിനത്തില്‍ തനിക്ക് മൊബൈല്‍ ഫോണ്‍ സമ്മാനിച്ചില്ലെന്ന വ്യാജേനയാണ് കാമുകനെ കാമുകി എടുത്തിട്ടടിക്കുന്നത്. 52 തവണയാണ് യുവതി കാമുകനെ തല്ലിയത്. ചൈനയിലെ ദാസുവിലാണ് അമ്ബരപ്പിക്കുന്ന സംഭവം. മെയ് 20-നായിരുന്നു ചൈനയില്‍ പ്രണയദിനം ആഘോഷിച്ചത്. അന്നേദിവസം കാമുകിക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കാമെന്ന് യുവാവ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത് നടപ്പാക്കാന്‍ യുവാവിന് സാധിച്ചില്ല.
ഇതോടെയാണ് കാമുകി രോഷാകുലയായത്. മുഖത്ത് കാമുകി തലങ്ങും വിലങ്ങും അടിക്കുമ്ബോള്‍ വളരെ നിസഹായനായി തല്ല് കൊള്ളുകയാണ് ഈ പാവം യുവാവ്. യുവാവിനെ തല്ലുന്നത് കണ്ട് മനസ്സലിഞ്ഞ പലരും യുവതിയെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യുവതി പിടിവിട്ടിരുന്നില്ല. ഒടുവില്‍ പോലീസ് എത്തിയാണ് അവരെ പിടിച്ചു മാറ്റിയത്. അതേസമയം കാമിതാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന് വ്യക്തമായ കാരണമുണ്ടെന്നാണ് പുറത്തുവരുന്ന മറ്റ് റിപ്പോര്‍ട്ടുകള്‍. കാമുകന് എല്ലാവിധ സാമ്ബത്തിക സഹായങ്ങളും നല്കിയിരുന്നതും യുവതി തന്നെയാണ്. അതുകൊണ്ട്തന്നെ പ്രണയദിനത്തില്‍ തനിക്കൊരു മൊബൈല്‍ ഫോണ്‍ പോലും വാങ്ങി തരാന്‍ കാമുകന് കഴിഞ്ഞില്ലല്ലോയെന്ന നിരാശയിലാണ് യുവതി കാമുകനെ എടുത്തിട്ടടിച്ചത്. താന്‍ സമ്മാനമൊന്നും നല്‍കാത്തതില്‍ ദേഷ്യപ്പെട്ട് നില്ക്കുന്ന കാമുകിയോട് തന്നെ തല്ലി ദേഷ്യം തീര്‍ക്കാന്‍ യുവാവ് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
https://www.facebook.com/Malayalivartha