ആര്‍ക്കെങ്കിലുമിട്ട് രണ്ട് കൊടുക്കാന്‍ പറ്റിയെങ്കില്‍, ഈ ദേഷ്യമങ്ങ് തീരുമായിരുന്നു എന്നു തോന്നുമ്പോള്‍, തിരിച്ച് തല്ല് കിട്ടില്ലെന്ന് ഉറപ്പാക്കി 'ഇടിക്കാന്‍' ഇതാ ഒരവസരം!
നമുക്കൊക്ക ദേഷ്യമോ പിരിമുറക്കമോ ഉണ്ടാകുമ്പോള്‍ ഇടിക്കാനൊരു പഞ്ചിങ് ബാഗ് കിട്ടിയിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടില്ലേ? നമ്മുടെ ദേഷ്യവും പിരിമുറക്കവും സ്ട്രെസ്സുമെല്ലാം ആ പഞ്ചിങ് ബാഗില്‍ ഇടിച്ച് തീര്‍ക്കാന്‍ പറ്റുമെങ്കില്‍ എത്രത്തോളം ആശ്വാസം കിട്ടുമായിരുന്നു, അല്ലേ?. അത്തരത്തില്‍ ആളുകള്‍ക്ക് ആശ്വാസം പകരുന്ന ഒരു വാര്‍ത്തയാണ് ന്യൂയോര്‍ക്കില്‍നിന്ന് പുറത്ത് വരുന്നത്.
യുഎസ് ഡിസൈന്‍ സ്റ്റുഡിയോ ആളുകള്‍ക്ക് ഇടിച്ച് നിരപ്പാക്കാനായി തെരുവോരങ്ങളില്‍ പഞ്ചിങ് ബാഗ് സ്ഥാപിച്ചിരിക്കുകയാണ് . മന്ഹട്ടന് തെരുവിലെ താമസക്കാര്‍ക്കായി ഡോണ്ഡ് അറ്റാക്ക് ദിസ് ഈസ് ദ റോങ് വെ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഡിസൈന്‍ സ്റ്റുഡിയോ പഞ്ചിങ് ബാഗ് സ്ഥാപിച്ചത്.
ജോലി സ്ഥലങ്ങളില്‍ ഉള്‍പ്പെടെ നമ്മള് അനുഭവിക്കുന്ന മാനസിക പിരിമുറുക്കം ഇടിച്ച് തീര്‍ക്കുന്നതിനായാണ് നഗരത്തില്‍ പഞ്ചിങ് ബാഗുകള്‍ സ്ഥാപിച്ചതെന്ന് സംഘടന വ്യക്തമാക്കി. പഞ്ചിങ് ബാഗുകളില്‍ ഇടിക്കുമ്പോള്‍ ആളുകളുടെ വികാരങ്ങള്‍ക്ക് ഒരുപരിധിവരെ ശമനമുണ്ടാകുമെന്നും സംഘടനാ ഭാരവാഹികള്‍ പറയുന്നു.
https://www.facebook.com/Malayalivartha