യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കവേ അഭയാര്‍ഥി ബോട്ട് അപകടത്തില്‍പ്പെട്ട് രണ്ടു പേര് മരിച്ചു
യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കവേ അഭയാര്‍ഥി ബോട്ട് അപകടത്തില്‍പ്പെട്ട് രണ്ടു പേര് മരിച്ചു. ഒരു സ്ത്രീയും കുട്ടിയുമാണ് മരിച്ചത്. കുട്ടികള്‍ അടക്കം 25 പേരെ കാണാതായി. 73 അഭയാര്‍ഥികളെ ലിബിയന്‍ തീരദേശസേന രക്ഷപ്പെടുത്തി. പടിഞ്ഞാറന്‍ ലിബിയന്‍ തീരത്ത് അഭയാര്‍ഥികളെ കുത്തിനിറച്ച രീതിയിലായിരുന്നു ബോട്ടുകള്‍.
രണ്ടു ബോട്ടുകളിലെ അഭയാര്‍ഥികളെയാണ് രക്ഷപ്പെടുത്തിയതെന്ന് തീരദേശസേന അറിയിച്ചു. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha