സുഡാനിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി,പരിക്കേറ്റ 116ഓളം പേര് ആശുപത്രിയില്‍
സുഡാന് തലസ്ഥാനമായ ഖാര്‍ത്തുമില്‍ സൈനിക ആസ്ഥാനത്തിനു സമീപം കുത്തിയിരിപ്പു സമരം നടത്തിയ ജനാധിപത്യ പ്രക്ഷോഭകര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ 116 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നടന്നത് കൂട്ടക്കൊലയാണെന്ന് സുഡാനീസ് പ്രൊഫഷണല്‍സ് അസോസിയേഷന് (എസ്പിഎ) പ്രതികരിച്ചു.
പ്രസിഡന്റ് ഒമര്‍ ഹസന് അല്‍ ബഷീര്‍ പുറത്താക്കപ്പെട്ടശേഷം അധികാരം ഏറ്റെടുത്ത സൈനിക കൗണ്‍സില്‍ സിവിലിയന്‍ സര്‍ക്കാരിനു ഭരണം കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബഷീറിന്റെ ഏകാധിപത്യ ഭരണത്തിനെതിരേ ജനാധിപത്യവാദികള്‍ മാസങ്ങളോളം നടത്തിയ സമരത്തെത്തുടര്‍ന്ന് ഏപ്രിലില്‍ സൈന്യം ഇടപെട്ട് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha