വിമാനത്താവളത്തിൽ പറന്നുയർന്ന മിഗ്29കെ യുദ്ധവിമാനത്തിന്റെ ഇന്ധന ടാങ്ക് നിലത്തുവീണ് തീപിടിത്തം

മിഗ്29കെ യുദ്ധവിമാനത്തിന്റെ ഇന്ധന ടാങ്ക് പറന്നുയരുന്നതിനിടെ നിലത്തുവീണ് തീപിടിത്തം. ഗോവ വിമാനത്താവളത്തിൽ പറന്നുയരുന്നതിനിടെയാണ് വിമാനത്തിന്റെ ഇന്ധന ടാങ്ക് നിലത്തുവീണ് തീപിടുത്തമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം.
സംഭവത്തെ തുടർന്ന് വിമാനത്താവളം അടച്ചിട്ടിരുന്നു. അറ്റകുറ്റപ്പണിക്കുശേഷം വിമാനത്താവളം തുറന്നതായി അധികൃതർ അറിയിച്ചു. ഇന്ത്യൻ നാവികസേനയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാന റണ്‍വേയിൽനിന്ന് വിമാനം പറന്നുയരുന്നതിനിടെയാണ് അപകടം. സംഭവത്തെ തുടർന്ന് ചില ആഭ്യന്തര സർവീസുകൾ വൈകി.
https://www.facebook.com/Malayalivartha



























