വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്ബീ സാന്‍ഡേഴ്സ് സ്ഥാനമൊഴിയുന്നു
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്ബീ സാന്‍ഡേഴ്സ് സ്ഥാനമൊഴിയുന്നു. മൂന്നര വര്‍ഷത്തെ സേവനത്തിന് ശേഷമാണ് സാറാ സ്ഥാനമൊഴിയുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെയാണ് വാര്‍ത്ത പുറത്തുവിട്ടത്. പ്രസ് സെക്രട്ടറി എന്ന നിലയില്‍ സാറാ സാന്‍ഡേഴ്സ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.
സ്വന്തം സംസ്ഥാനമായ അര്കന്സാസിലേക്ക് പോകുന്ന സാറാ, അവിടെ ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് കരുതുന്നു എന്നാണ് ട്രംപിന്റെ ട്വീറ്റ്. വിടവാങ്ങല്‍ സംബന്ധിച്ച് വളരെ വികാരപരമായാണ് സാറാ പ്രതികരിച്ചത്. പ്രസിഡന്റ് ട്രംപിനെ സ്നേഹിക്കുന്നതായി സാറാ പറഞ്ഞു.
അതേസമയം, ഭാവി പരിപാടികളെ കുറിച്ച് അവര്‍ പ്രതികരിച്ചില്ല. ട്രംപിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരും കാലാവധി പൂര്‍ത്തിയാകാതെയാണ് സ്ഥാനമൊഴിയുന്നത്. ചിലര്‍ സ്വമേധയാ&ിയുെ;സ്ഥാനമൊഴിയുമ്പോള്‍ മറ്റ് ചിലരെ ട്രംപ് പുറത്താക്കുകയായിരുന്നു. സാറാ സാന്‍ഡേഴ്സ് ആണ് ഏറ്റവും കൂടുതല്‍ കാലം വൈറ്റ് ഹൗസില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha