വടക്കന്‍ അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിൽപ്പെട്ട് കോട്ടയം പാലാ സ്വദേശിനിയ്ക്ക് ദാരുണാന്ത്യം

വടക്കന്‍ അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിൽപ്പെട്ട് നഴ്‌സായ കോട്ടയം പാലാ സ്വദേശിനി ഷൈമോള്‍ തോമസ് മരിച്ചു. ഇന്നലെ വൈകിട്ട് മലയാളി നഴ്‌സുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റൊരു നഴ്‌സിനെയും മകനെയും പരുക്കുകളോടെ ബെല്‍ഫാസ്റ്റ് റോയല്‍ വിക്‌ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ നഴ്‌സിന്റെ നില ഗുരുതരമാണ്.
ആന്‍ട്രിം ആശുപത്രിയിലെ നഴ്‌സുമാര്‍ സഞ്ചരിച്ച കാര്‍ ബാലിമന എ-26 റോഡില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് പ്രാദേശിക സമയം 6.45-നായിരുന്നു സംഭവം. എയര്‍ ആംബുലന്‍സ് സഹിതം പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തി.
https://www.facebook.com/Malayalivartha



























