ഗോ സ്ട്രൈറ്റ് ആൻഡ് ടേൺ ലെഫ്റ്റ്....! ; വിമാനത്താവളത്തിലേക്ക് ഗൂഗിൾമാപ്പ് കാട്ടിയ എളുപ്പ വഴി നോക്കി പോയ യാത്രക്കാർക്ക് കിട്ടിയത് മുട്ടൻ പണി

ഗതാഗത കുരുക്കിൽ കുടുങ്ങാതിരിക്കുവാൻ ഗൂഗിൾ മാപ്പ് കാട്ടിയ വഴിയിലൂടെ വിമാനത്താവളത്തിലേക്ക് പോയ വാഹന യാത്രക്കാർക്ക് കിട്ടിയതു ഒന്നൊന്നര പണിയാണ്. ഗൂഗിളിൽ മാപ് പണി കൊടുത്തതോടെ നൂറോളം കാറുകളാണ് വഴിയിൽ കുടുങ്ങിയത്.
ന്യൂയോർക്കിലെ ഡെൻവെർ വിമാനത്താവളത്തിലേക്കു യാത്ര തിരിച്ചു വഴിയിലെ ചെളിയിൽ അകപ്പെട്ട വാഹനങ്ങളെ മൂന്നര മണിക്കൂറെടുത്താണ് പ്രധാന റോഡിൽ എത്തിച്ചത്. എയർപോർട്ടിലേക്കുള്ള പ്രധാന റോഡിൽ ഗതാഗത കുരുക്കാണെന്നും ഇട വഴിയിലൂടെ പോയാൽ വേഗത്തിൽ എത്താമെന്നുമുള്ള ഉപദേശ പ്രകാരമാണ് യാത്രക്കാർ ആ വഴിയേ യാത്ര തിരിച്ചത്. എന്നാൽ ആ വഴി ഞെരുങ്ങിയതും മഴ പെയ്തിരുന്നതിനാൽ നിറയെ ചെളി നിറഞ്ഞതുമായിരുന്നു. എളുപ്പ വഴിയേ സഞ്ചരിക്കാൻ ഇറങ്ങി തിരിച്ചവർ പെട്ടുപോകുകയായിരുന്നു.
ഒരു സമയം ഒരു വാഹനത്തിനു മാത്രം കടന്നു പോകാൻ കഴിയുന്നതിനാൽ പിന്നാലെ വന്ന വാഹനങ്ങളും കുരുക്കിലായി. അത് മാത്രമല്ല തിരിച്ചു വളഞ്ഞു പോകാനും ആ വഴിയിലൂടെ അസാധ്യമാണ്. ഒടുവിൽ ഏറെ നേരെത്തെ പരിശ്രമങ്ങൾക്കു ഒടുവിലാണ് വാഹനങ്ങൾ നീങ്ങി തുടങ്ങിയത്. കൃത്യ സമയത്തു വിമാനത്താവളത്തിൽ എത്താൻ കഴിഞ്ഞതുമില്ല. എന്നാൽ എളുപ്പ വഴിയാണ് നിർദേശിച്ചതെന്നും മഴ പെയ്തു ചെളിയായതിനാലാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് ഗൂഗിളിൻറെ വിശദീകരണം.
https://www.facebook.com/Malayalivartha



























