Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

ഇന്ത്യയുടെ നയതന്ത്ര വിജയം; മാസങ്ങളായി ശമ്പളമില്ലാതെ ഗള്‍ഫില്‍ കുടുങ്ങിയ മലയാളിക്ക് ആശ്വാസം

29 JUNE 2019 04:17 PM IST
മലയാളി വാര്‍ത്ത

മലയാളികളായ പ്രവാസികളുടെ പ്രശ്നപരിഹാരത്തിനാണ് മുൻഗണനയെന്ന് വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റ വി മുരളീധരൻ വ്യക്തമാക്കിയിരുന്നു. വി. മുരളീധരന്‍ ഇടപെട്ടതോടെ മാസങ്ങളായി ശമ്പളമില്ലാതെ ഗള്‍ഫില്‍ കുടുങ്ങിയ മലയാളിക്ക് സഹായവുമായി അധികൃതരെത്തിയിരിക്കുകയാണ്.

താമസ സ്ഥലത്ത് ഭക്ഷണമോ വൈദ്യുതിയോ ഇല്ലാതെ ദുരിതത്തിലായിരുന്ന മലയാളി യുവാവ് രാജേഷ് ട്വിറ്ററിലൂടെ ഇക്കാര്യം കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ അറിയിച്ചതോടെയാണ് അടിയന്തര ഇടപെടലുണ്ടായത്.

കഴിഞ്ഞ വര്‍ഷമാണ് ദുബായിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയില്‍ രാജേഷ് സെയില്‍ അസോസിയേറ്റായി ജോലിയില്‍ പ്രവേശിച്ചത്. എന്നാൽ സൂപ്പര്‍മാര്‍ക്കറ്റ് ഉടമകള്‍ സ്ഥാപനം മറ്റൊരു വ്യവസായിക്ക് വിറ്റതോടെ മാര്‍ക്കറ്റുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങാന്‍ തുടങ്ങി. ശമ്പള കുടിശിക നല്‍കാനാവില്ലെന്ന നിലപാടായിരുന്നു പുതിയ ഉടമയുടേത്.

തുടർന്ന് രാജേഷും ഒപ്പം ജോലി ചെയ്തിരുന്ന ഏതാനും പേരും ചേര്‍ന്ന് യുഎഇ മാനവ വിഭവശേഷി മന്ത്രാലയത്തില്‍ പരാതി നല്‍കി. ജീവനക്കാര്‍ക്ക് അനുകൂലമായ വിധിയായിരുന്നു മന്ത്രാലയത്തില്‍ നിന്നുണ്ടായത്. രാജേഷിന് 14,000 ദിര്‍ഹം നല്‍കാനും തൊഴിലുടമയോട് നിര്‍ദേശിച്ചു. എന്നാല്‍ ഈ വിധി അംഗീകരിക്കാന്‍ തൊഴിലുടമ തയ്യാറായില്ല.

സുമനസുകള്‍ നല്‍കുന്ന ഭക്ഷണത്തെ ആശ്രയിച്ച് കുടിശികയുള്ള ശമ്പളം കിട്ടുന്നതും കാത്ത് ആറ് മാസമായി ദുബായില്‍ ദിവസങ്ങള്‍ തള്ളിനീക്കുകയായിരുന്നു ഇദ്ദേഹം. ഇതിനിടെയാണ് ട്വിറ്ററിലൂടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രിക്ക് പരാതി അറിയിച്ചത്.

സൗദിയിലെ പ്രവാസികളുമായി ബന്ധപ്പെട്ട മറ്റൊരു വിഷയത്തില്‍ എംബസി അധികൃതരോട് ഇടപെടാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള വി. മുരളീധരന്റെ ട്വീറ്റിന് ചുവടെയാണ് രാജേഷ് തന്റെ പ്രശ്നം വിവരിച്ചത്. കമന്റ് ശ്രദ്ധയില്‍പെട്ട വിദേശകാര്യ സഹമന്ത്രി യുഎഇയിലെ എംബസിയോട് ഉടന്‍തന്നെ പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കകം തന്നെ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് രാജേഷിന് ഫോണ്‍കോള്‍ ലഭിച്ചു. പ്രശ്നം എത്രയും വേഗം പരിഹരിക്കാന്‍ കേന്ദ്രമന്ത്രി തങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും ഉടന്‍ പരിഹാരമുണ്ടാക്കുമെന്നും എംബസി അധികൃതര്‍ അറിയിച്ചു. രാജേഷുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. തന്നെ നാട്ടിലെത്തിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതനുസരിച്ച് മൂന്നോ നാലോ ദിവസത്തിനുള്ളില്‍ വിമാന ടിക്കറ്റ് ശരിയാക്കി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (5 hours ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (6 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (6 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (6 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (6 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (7 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (7 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (7 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (7 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (7 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (8 hours ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (8 hours ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (9 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (9 hours ago)

Malayali Vartha Recommends