Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

ഫ്രാന്‍സിലേയ്ക്ക് നാടുവിട്ട ഇറാനിയന്‍ മോഡല്‍ ഭക്ഷണവും വസ്ത്രവുമില്ലാതെ തെരുവില്‍ ദുരിതത്തില്‍...അടിവസ്ത്ര പരസ്യത്തില്‍ അര്‍ദ്ധനഗ്‌നയായി പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് തടവുശിക്ഷയും ചാട്ടവാറടിയും ഭയന്ന് പലായനം

08 JULY 2019 02:33 PM IST
മലയാളി വാര്‍ത്ത

ഇറാനിയന്‍ മോഡല്‍ നാട്ടില്‍ ജയില്‍ ശിക്ഷയോ ചാട്ടയടിയോ നേരിടേണ്ടി വരുമെന്ന ഭീതിയില്‍പാരീസിലേക്ക് മുങ്ങി. നേഗസിയാ എന്ന 29 കാരിയാണ് അടിവസ്ത്ര പരസ്യത്തില്‍ അര്‍ദ്ധ നഗ്നത പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ ശിക്ഷ ഭയന്ന് നാടുവിട്ടത്. 2017-ല്‍ ചെയ്ത അര്‍ദ്ധനഗ്ന പരസ്യം മാന്യതയ്ക്കും അന്തസ്സിനും നിരക്കാത്തത് എന്ന് ഇറാന്‍ വിലയിരുത്തിയതോടെയാണ് മൂങ്ങേണ്ടി വന്നത്.

പരസ്യത്തിന്റെ ഫോട്ടോ അധികൃതരുടെ കണ്ണില്‍ പെട്ടിട്ടുണ്ട്. ഇതോടെ നെഗ്സിയ ക്രൂരമായ വിധി ഭയന്ന് ഫ്രാന്‍സിലേക്ക് പാലായനം ചെയ്യുകയായിരുന്നു. പരസ്യത്തിന് വേണ്ടി പോസ് ചെയ്തപ്പോള്‍ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ തന്നെയാണ് ഇറാനിയന്‍ പോലീസിന് ചിത്രം കൈമാറിയത്. ഇതോടെ സ്വന്തരാജ്യത്ത് നിന്നും തുര്‍ക്കി വഴി ഫ്രാന്‍സിലേക്ക് നെഗ്സിയ മുങ്ങുകയും ചെയ്തു. ഫാഷന്‍ ജോലിക്ക് ഏറ്റവും അനുയോജ്യമായ ഇടമെന്നതാണ് ഫ്രാന്‍സിലേക്ക് പോകാന്‍ കാരണം.

അതേസമയം ജീവിക്കാന്‍ മതിയായ സാഹചര്യം ഇല്ലാതെ ഫ്രാന്‍സില്‍ നെഗ്സിയയ്ക്ക് തെരുവില്‍ അലഞ്ഞുതിരിയേണ്ടി വന്നു. സമ്പാദ്യമെല്ലാം തീര്‍ന്നതോടെ ഭക്ഷണത്തിന് പോലും വഴിയില്ലാതായി. പരിചയക്കാര്‍ ഇല്ലാത്തതിനാല്‍ വിശാലമായ നഗരത്തില്‍ തൊഴില്‍ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. അന്തിയുറങ്ങിയിരുന്നത് തെരുവിലും പാര്‍ക്ക്ബെഞ്ചുകളിലുമായിരുന്നു.

എന്നാല്‍ അടുത്തിടെ ഫ്രഞ്ച് മാധ്യമം ലെ പെരിസിന്‍ ഇവരുടെ വാര്‍ത്ത പ്രസിദ്ധീകരിച്ചത് വഴിത്തിരിവായി. കഴിക്കാന്‍ ആഹാരം കിട്ടാതെ തന്റെ വസ്ത്രങ്ങള്‍ അടങ്ങിയ ബാഗ് വില്‍ക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് നേഗസിയാ അഭിമുഖത്തില്‍ പറഞ്ഞു.അഭയാര്‍ത്ഥികളുടെ കാര്യം പരിഗണിക്കുന്ന പ്രൊട്ടക്ഷന്‍ ഓഫ് റെഫ്യൂജീസ് ആന്റ് സ്റ്റേറ്റ്ലസ് പീപ്പിള്‍സ് മുമ്പാകെ 2018 നവംബര്‍ 13-ന് അപേക്ഷ നല്‍കിയിരിക്കുന്ന നേഗസിയയുടെ കാര്യം ഫ്രഞ്ച് സര്‍ക്കാര്‍ പ്രത്യേകമായി പരിഗണനയ്ക്ക് എടുത്തിട്ടുണ്ട്.

ഫാഷന്‍ രംഗത്ത് തന്റേതായ ഇടം സ്വപ്നം കാണുന്ന നെഗ്സിയ ഫ്രാന്‍സില്‍ കാല്‍ കുത്തിയപ്പോള്‍ തന്നെ ഇതുമായി ബന്ധപ്പെട്ട പേപ്പര്‍ ജോലി പൂര്‍ത്തിയാക്കിയിരുന്നു. അന്താരാഷ്ട്ര മാധ്യമം വാര്‍ത്ത പുറത്തു വിട്ടതോടെ വരയും തെളിഞ്ഞു. അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള ഹസ്സിങ് സെന്ററില്‍ തലചായ്ക്കാന്‍ ഇടം കിട്ടി.

അര്‍ദ്ധനഗ്‌നയായി പോസ് ചെയ്തതിലോ രാജ്യം വിട്ടതിലോ നെഗ്സിയയ്ക്ക് അശേഷം പശ്ചാത്താപം ഇല്ല. മറിച്ച് അഭിമാനമേയുള്ളൂ താനും. സ്ത്രീകളെ ബഹുമാനിക്കാത്ത ഒരു രാജ്യത്തിന്റെ നിയമം ലംഘിച്ചതില്‍ അഭിമാനം കൊള്ളുന്നതായി ഇവര്‍ പറഞ്ഞു. ഇറാനിലെ കടുത്ത മതനിയമങ്ങളില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീ എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. സുരക്ഷിതമായ ഇടത്ത് താന്‍ എത്തിച്ചേര്‍ന്നതായും ഇന്‍സ്റ്റാഗ്രാമില്‍ അവര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (4 hours ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (5 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (5 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (5 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (6 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (6 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (6 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (6 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (6 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (7 hours ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (7 hours ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (8 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (8 hours ago)

Malayali Vartha Recommends