Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ആദ്യം മുഴക്കം, കാബിനില്‍ പുക, ലോഹഗന്ധം, ഡെല്‍റ്റ എയര്‍ലൈന്‍സ് ഫ്‌ളൈറ്റിന് അടിയന്തിര ലാന്‍ഡിംഗ്!

10 JULY 2019 02:00 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ഇക്കഴിഞ്ഞ തിങ്കളാഴ്ച അറ്റ്ലാന്റയില്‍ നിന്ന് ബാള്‍ട്ടിമോറിലേക്കു പറക്കുകയായിരുന്ന ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ഫ്‌ലൈറ്റ് 1425-ന് എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തേണ്ടിവന്നു.

'ആദ്യം കേട്ടത് ഒരു വലിയ മുഴക്കമായിരുന്നു. പിന്നാലെ കാബിനില്‍ പുക നിറഞ്ഞു. അതോടെയാണ് പലരും ഭയന്നു തുടങ്ങിയത്...'- ഡെല്‍റ്റ എയര്‍ലൈന്‍സിലെ യാത്രക്കാരി ഏവ്‌റി പോര്‍ച്ച് പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. യാത്രയ്ക്കിടെ ആകാശത്ത് എന്‍ജിന്‍ തകരാര്‍ സംഭവിച്ചെങ്കിലും സുരക്ഷിതമായി ലാന്‍ഡ് ചെയ്തതിന്റെ ആശ്വാസമുണ്ടായിരുന്നു അപ്പോള്‍ അവരുടെ മുഖത്ത്.

എംഡി-88 വിമാനത്തിന്റെ എന്‍ജിനുകളിലൊന്നിനാണു തകരാര്‍ സംഭവിച്ചത്. വിമാനത്തില്‍ അപ്പോള്‍ 154 പേരുണ്ടായിരുന്നു. യാത്രക്കാരിലൊരാളായ ലോഗന്‍ വെബ് പകര്‍ത്തിയ ഇതിന്റെ വിഡിയോയും വൈറലായിട്ടുണ്ട്. എന്‍ജിന്റെ മെറ്റല്‍ നോസ് കോണ്‍ വേര്‍പെട്ട നിലയിലായിരുന്നു. എന്‍ജിനകത്ത് ഓറഞ്ച് നിറത്തില്‍ തീജ്വാല വട്ടംചുറ്റുന്നതും കാണാമായിരുന്നു.

ഹാട്‌സ്ഫീല്‍ഡ്-ജാക്‌സന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.48-നായിരുന്നു വിമാനം പറന്നുയര്‍ന്നത്. ബാള്‍ട്ടിമോര്‍-വാഷിങ്ടന്‍ രാജ്യാന്തര വിമാനത്താവളമായിരുന്നു ലക്ഷ്യം.

യാത്ര തുടങ്ങി ഏകദേശം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു എമര്‍ജന്‍സി ലാന്‍ഡിങ് സംബന്ധിച്ച ക്യാപ്റ്റന്റെ സന്ദേശമെത്തിയതെന്ന്്്്് യാത്രക്കാര്‍ പറയുന്നു. പുക കാബിനിലേക്കു കയറിയതിനു പിന്നാലെ വിമാനത്തിന്റെ വേഗം കുറഞ്ഞു, പതിയെ കാബിന്റെ ഉള്‍വശം ചൂടാകാനും വിറയ്ക്കാനും തുടങ്ങി, ഓക്‌സിജന്‍ വിതരണത്തിലും പ്രശ്‌നമുണ്ടായി.

കാബിന്റെ അകത്ത് ലോഹം കത്തുന്ന മണം നിറഞ്ഞതോടെ പലരും കുടുംബാംഗങ്ങള്‍ക്കു സന്ദേശമയയ്ക്കാനും പ്രാര്‍ഥിക്കാനും തുടങ്ങി. വിമാനത്തിനകത്ത് സേവനം ലഭിക്കില്ലെങ്കിലും പലരും മൊബൈലെടുത്ത് വേണ്ടപ്പെട്ടവര്‍ക്ക് സന്ദേശമയയ്ക്കുന്ന തിരക്കിലായിരുന്നെന്നും ഏവ്‌റി പറയുന്നു.

ഉച്ചയ്ക്ക് 2.20ന് വിമാനം സുരക്ഷിതമായി നോര്‍ത്ത് കരലൈനയിലെ റാലി-ഡറം രാജ്യാന്തര വിമാനത്താവളത്തിലിറങ്ങി. തുടര്‍ന്ന് യാത്രക്കാര്‍ക്ക് മറ്റു വിമാനങ്ങളില്‍ ബാള്‍ട്ടിമോറിലേക്ക് യാത്രാസൗകര്യം ഒരുക്കിയെന്നും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വക്താവ് അറിയിച്ചു.

തകരാറിലായ വിമാനത്തിന്റെ എന്‍ജിന്‍ ശരിയാക്കിയതായി ഡെല്‍റ്റ എയര്‍ലൈന്‍സ് വ്യക്തമാക്കി. സംഭവത്തിന്മേല്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ടും തയാറാക്കും. ബുധനാഴ്ച രാവിലെ മുതല്‍ ഇത് സര്‍വീസ് ആരംഭിക്കും. സംഭവത്തില്‍ ഡെല്‍റ്റ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. യുഎസില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്‍ സര്‍വീസുകളില്‍ ഏറ്റവും പഴക്കം ചെന്നതാണ് എംഡി-88 എന്ന് 'പോപുലര്‍ മെക്കാനിക്‌സ്' പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (3 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (3 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (4 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (5 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (5 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (5 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (5 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (5 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (5 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (8 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (9 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (9 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (9 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (9 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (10 hours ago)

Malayali Vartha Recommends